For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്ന പിആര്‍ ശര്‍മ്മ, അത് മനസ്സിലാക്കാതെ തമ്മില്‍ തല്ലുന്ന സഞ്ജുവും കെസിഎയും

12:34 PM Jan 21, 2025 IST | Fahad Abdul Khader
UpdateAt: 12:34 PM Jan 21, 2025 IST
ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്ന പിആര്‍ ശര്‍മ്മ  അത് മനസ്സിലാക്കാതെ തമ്മില്‍ തല്ലുന്ന സഞ്ജുവും കെസിഎയും

മുഹമ്മദ് ഷെഫീഖ് മാഞ്ഞാലിപ്പുഴ

രോഹിത് പീആര്‍ ശര്‍മ ഇന്‍ഡ്യന്‍ ക്രിക്കറ്റിനെ മൊത്തത്തില്‍ നശിപ്പിക്കുകയാണ്. രോഹിത് ശര്‍മ്മക്ക് എല്ലാം പീആര്‍ കളികളാണ് എന്ന് ക്ലിയര്‍ ആവാന്‍ കുറച്ച് ടൈം എടുത്തു. ആദ്യമായി ശ്രദ്ധിക്കുന്നത് വേള്‍ഡ് കപ്പ് ടീമില്‍ റിസര്‍വ് ആയി ഒറ്റക്കിരിക്കുന്ന സഞ്ജു സാംസണെ ആശ്വസിപ്പിക്കുന്ന രോഹിത് ശര്‍മയാണ്. അത് കണ്ട് ഇയാള്‍ എന്ത് കെയര്‍ ആണ് എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ കാര്യങ്ങള്‍ കുറെകൂടി ക്ലിയര്‍ ആയിത്തുടങ്ങി. അശ്വിന്റെ അച്ഛനും സഞ്ജുവിന്റെ അച്ഛനും ഒക്കെ പറഞ്ഞ കാര്യങ്ങള്‍ മറ്റു പലതുമായും കൂട്ടി വായിക്കുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി ക്ലിയര്‍ ആകും.

Advertisement

ഓസ്‌ട്രേലിയന്‍ ടൂറില്‍ വെളിയില്‍ ഇരിക്കേണ്ടി വന്ന രോഹിത് അത് തന്റെ തീരുമാനമാണ് എന്ന് മീഡിയയോട് കാണിക്കാന്‍ കൊടുത്ത ഇന്റര്‍വ്യു, വെള്ളം കൊടുക്കാന്‍ ഗ്രൗണ്ടില്‍ പോയത് ഇതൊന്നും പീആര്‍ അല്ല അയാള്‍ ആത്മാര്‍ഥമായി ചെയ്യുന്നതാണ് എന്നൊക്കെ തോന്നിയവരെ കൂടി മടുപ്പിക്കുന്ന തരം പീആര്‍ കുത്തൊഴുക്കാണ് പിന്നീട് സെലിബ്രിറ്റികളെ കൂട്ടി ചെയ്തത്. അതില്‍ തന്നെ ഒരു വാട്‌സാപ്പ് സ്‌ക്രീന്‍ഷോട്ട് വിദ്യാബാലന്‍ അറിയാതെ ഷെയര്‍ ചെയ്തതില്‍ നിന്ന് ബാക്കിയും ക്ലിയര്‍ ആയി.

പിന്നീടങ്ങോട്ട് രോഹിത് ചെയ്ത പലതും ആ ഒരു കണ്ണിലേ കാണാന്‍ പറ്റു. പെട്ടന്നൊരു ദിവസം രഞ്ജി ടീമിനൊപ്പം പരിശീലനം; ഫോട്ടൊ എല്ലാം മാദ്ധ്യമങ്ങളിലും വരുന്നു. മുംബൈ ഇന്‍ഡ്യന്‍സിന്റെ പരിശീലന സൗകര്യം വേള്‍ഡ് ക്ലാസ് ആണ്, അതൊക്കെ ഉപേക്ഷിച്ച് പെട്ടെന്ന്് രഞ്ജി ടീമിന്റെ കൂടെ വണ്‍ ഡേ ടീമിനെ പ്രഖ്യാപിക്കും മുന്‍പ് പരിശീലനം! തീര്‍ന്നില്ല, അടുത്ത ദിവസം കോച്ചിനെയും കൂട്ടീ പബ്ലിക് പാര്‍ക്കില്‍ ഓട്ട പരിശീലനം! എല്ലാത്തിന്റെയും വീഡിയൊ വൈറല്‍.

Advertisement

രോഹിത് ശര്‍മയുടെ ഭാര്യക്ക് പ്രാവീണ്യമുള്ള ഒരു മേഖലയാണ് പീആറും പ്ലയര്‍ മാനേജ്‌മെന്റും എന്നത് ഒരു യാദൃഛീകതയായി തോനുന്നില്ല. പക്ഷെ അതിലും വലിയ വേറൊരു സംഭവമുണ്ട്, ഇത് മനസ്സിലാക്കുന്നത് ഇന്‍ഡ്യയുടെ ടീം സെലെക്ഷനെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. രോഹിതിന്റെ ഭാര്യ റിതികയുടെ കസിനാണ് ബണ്ടി സജ്ദാ; ഇയാളൂടെ കമ്പനിയാണ് ''കോര്‍ണര്‍‌സ്റ്റോണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍റ്റൈന്മെന്റ്''. ഇവരുടെ കോണ്ട്രാക്റ്റിലുള്ള കളിക്കാരുടെ പേര്‍ പറയാം. രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ശുഭം ഗില്‍! എങ്ങനുണ്ട് ? ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ പോലില്ലേ ?

അതായത് സഞ്ജു സാംസണ്‍ ടീമില്‍ വരാത്തത് പെര്‍ഫോര്‍മന്‍സ് പ്രശ്‌നം കൊണ്ടല്ല. രോഹിത് ശര്‍മ്മ ക്യാപറ്റനായിരിക്കുന്ന ടീമില്‍ കോര്‍ണര്‍‌സ്റ്റോണ്‍ കളിക്കാരേ കളിക്കു! ഒരു ഫോമും ഇല്ലെങ്കിലും ഇവരില്‍ പലരും രോഹിത് ക്യാപ്റ്റനായി ഇരിക്കുന്ന അത്രനാളൂം ടീമില്‍ കാണും.

Advertisement

2023 അവസാനം സൗത്ത് ആഫ്രിക്കക്ക് എതിരെ ഏകദിനത്തില്‍ സെഞ്ച്വറി അടിച്ച സഞ്ജു കഴിഞ്ഞ വര്‍ഷം ഒരു വണ്‍ ഡേ സ്‌ക്വാഡിലും ഇടം പിടിച്ചില്ല! ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സുമായി കഴിഞ്ഞ വര്‍ഷം കളിച്ച സഞ്ജു സ്വാഭാവികമായും ഈ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കയറേണ്ടതാണ്. പക്ഷെ ഈ ഫോമില്‍ സഞ്ജു വീണ്ടും ഒരു വണ്‍ ഡേ സെഞ്ച്വറി കൂടി നേടിയാല്‍ രോഹിതിന്റെ വിരമിക്കലോടെ കോര്‍ണര്‍‌സ്റ്റോണിന്റെ അണ്ടം കീറും! അപ്പോള്‍ രോഹിത് വിരമിക്കും മുന്‍പ് രാഹുലിനും പന്തിനും ഒരു ചാന്‍സ്! പണി കിട്ടിയത് സഞ്ജുവിനു മാത്രമല്ല, ഹാര്‍ദ്ദിക്കിനും കിട്ടി! അണ്ണന്‍ വിരമിക്കും മുന്‍പ് ഗില്ലിനെ ഗ്രൂം ചെയ്ത് താലം കൈമാറാനുള്ള ശ്രമമാണ്.

ഇതിലെ ഏറ്റവും വലിയ കോമഡി ഈ സമയത്ത് കെസിഎയുടെയും സഞ്ജു സാംസണിന്റെയും ആറ്റിറ്റിയുഡാണ്. സഞ്ജുവിനെ മാക്‌സിമം സപ്പോര്‍ട് ചെയ്യുന്നതിനു പകരം കൊടുക്കാന്‍ പറ്റുന്ന പണി ഒക്കെ അവര്‍ കൊടുക്കുന്നുണ്ട്. ഇനി ഇതില്‍ പിആര്‍ ടീമിന്റെ കളി എത്രയുണ്ട് എന്ന് അറിയില്ല. അതേ സമയം ഇല്ലാത്ത അവസരം കൂടി ഉണ്ടാക്കി എങ്ങനെയെങ്കിലും ടീമില്‍ കയറിപ്പറ്റാന്‍ നോക്കേണ്ട സഞ്ജുവും എതിരാളികള്‍ക്ക് ആയുധം കൊണ്ടു കൊടുക്കുകയാണ്.

എന്തായാലും രോഹിത് യുഗം തീരുന്നതോടെ സഞ്ജുവിനും അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും എന്ന് കരുതാം; കെസിഐയും സഞ്ജുവും കുറച്ചുകൂടി സെന്‍സിബിള്‍ ആയി പെരുമാറും എന്നും!..

Advertisement