Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സര്‍പ്രൈസ് സ്ഥാനത്ത് രോഹിത്തിറങ്ങും, വമ്പന്‍ മാറ്റങ്ങളുമായി ടീം ഇന്ത്യ ലൈനപ്പ് ഇങ്ങനെ

11:20 AM Dec 13, 2024 IST | Fahad Abdul Khader
Updated At : 11:20 AM Dec 13, 2024 IST
Advertisement

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തിന് നാളെ ബ്രിസ്ബേനിലെ ഗാബയില്‍ തുടക്കമാകും. ഈ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി തിരിച്ചെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അഡ്ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ആറാമനായി ഇറങ്ങി നിരാശപ്പെടുത്തിയ രോഹിത് വീണ്ടും ഓപ്പണിംഗിലേക്ക് മടങ്ങണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ, അഡ്ലെയ്ഡില്‍ രോഹിത്തിന് പകരം ഓപ്പണറായ കെ എല്‍ രാഹുലിനും തിളങ്ങാനായില്ല എന്നതും ഈ ആവശ്യം ബലപ്പെടുത്തുന്നു.

Advertisement

ബ്രിസ്ബേനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഹിത് നാളെ ഓപ്പണറായി തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഇന്നലെ പരിശീലനത്തില്‍ രോഹിത് ന്യൂബോളില്‍ പരിശീലനം നടത്തിയത് ഈ സൂചന നല്‍കുന്നു. യശസ്വി ജയ്സ്വാളിനൊപ്പം രോഹിത് ഓപ്പണിംഗ് ചെയ്താല്‍ രാഹുല്‍ ആറാം സ്ഥാനത്തേക്ക് മടങ്ങും. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലും നാലാമത് വിരാട് കോലിയും അഞ്ചാമത് റിഷഭ് പന്തും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡി ടീമില്‍ സ്ഥാനം നിലനിര്‍ത്തും.

ബൗളിംഗ് നിരയില്‍ രണ്ട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ബാറ്റിംഗ് കരുത്ത് വര്‍ധിപ്പിക്കുന്നതിനായി സ്പിന്നറായി രവിചന്ദ്ര അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനോ രവീന്ദ്ര ജഡേജക്കോ അവസരം ലഭിച്ചേക്കാം. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ബ്രിസ്ബേനില്‍ സുന്ദര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു എന്നതും ഓസീസ് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകൈയന്‍മാരുണ്ട് എന്നതും സുന്ദറിന് അനുകൂല ഘടകങ്ങളാണ്.

Advertisement

ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയില്‍ മുഹമ്മദ് സിറാജ് തുടരും. മൂന്നാം പേസറായി ഹര്‍ഷിത് റാണക്ക് പകരം പ്രസിദ്ധ് കൃഷ്ണയോ ആകാശ് ദീപോ പ്ലേയിംഗ് ഇലവനിലെത്തും. ഉയരമുള്ള പ്രസിദ്ധിന് ബ്രിസ്ബേനില്‍ മികച്ച ബൗണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആകാശ് ദീപ് തന്റെ ലേറ്റ് സ്വിംഗ് കൊണ്ട് എതിരാളികളെ വീഴ്ത്താന്‍ കഴിവുള്ളവനാണ്. ബ്രിസ്ബേനില്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ പേസും ബൗണ്‍സുമുള്ള വിക്കറ്റായതിനാല്‍ പ്രസിദ്ധ് പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത.

ബ്രിസ്ബേന്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍:

യശസ്വി ജയ്‌സ്വാള്‍
രോഹിത് ശര്‍മ
ശുഭ്മാന്‍ ഗില്‍
വിരാട് കോലി
റിഷഭ് പന്ത്
കെഎല്‍ രാഹുല്‍
നിതീഷ് കുമാര്‍ റെഡ്ഡി
വാഷിംഗ്ടണ്‍ സുന്ദര്‍
ജസ്പ്രീത് ബുമ്ര
മുഹമ്മദ് സിറാജ്
ആകാശ് ദീപ്/ പ്രസിദ്ധ് കൃഷ്ണ

Advertisement
Next Article