For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഇന്ത്യന്‍ ടീമില്‍ കൂട്ടപിരിച്ചുവിടന്‍, കോഹ്ലിയേയും ബിസിസിഐ പുറത്താക്കുന്നു

10:26 PM Jan 03, 2025 IST | Fahad Abdul Khader
UpdateAt: 10:26 PM Jan 03, 2025 IST
ഇന്ത്യന്‍ ടീമില്‍ കൂട്ടപിരിച്ചുവിടന്‍  കോഹ്ലിയേയും ബിസിസിഐ പുറത്താക്കുന്നു

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താകുമെന്ന് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി സംബന്ധിച്ച് കോഹ്‌ലിയുമായി ബിസിസിഐ ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. എന്നാല്‍ രവീന്ദ്ര ജഡേജ ടീമില്‍ തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമീപകാലത്ത് കോഹ്‌ലിയുടെ ടെസ്റ്റ് ഫോം വളരെ മോശമാണ്. കഴിഞ്ഞ 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളില്‍ കോഹ്‌ലി നിരന്തരം വീഴുന്നത് ആശങ്കയുണ്ടാക്കുന്നു.

Advertisement

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. 2024 ല്‍ 14 ടെസ്റ്റുകളില്‍ നിന്ന് 619 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാണോ ഇത്? കോഹ്‌ലിയുടെയും രോഹിത്തിന്റെയും പുറത്താകല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാവിയെ എങ്ങനെ ബാധിക്കും? കാത്തിരുന്ന് തന്നെ കാണണം.

Advertisement

Advertisement