സര്‍ഫറാസും സൂപ്പര്‍ താരവും ടീമില്‍, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു
ബംഗളൂരുവില്‍ മഴ മാറിനിന്നതോടെ ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റിന് തുടക്കം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴ മൂലം ഉപേക്ഷിക്കപ്പെട്ട ആദ്യ ദിനത്തിന് ശേഷം രണ്ടാം ദിനമായ ഇന്ന് രാവിലെ 8.45നാണ് ടോസ് നടന്നത്.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാനും, ആകാശ് ദീപിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. ബംഗ്ലാദേശിനെതിരെ പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ.
ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ്മ (നായകന്‍)
യശസ്വി ജയ്സ്വാള്‍
വിരാട് കോഹ്ലി
കെ.എല്‍. രാഹുല്‍
സര്‍ഫറാസ് ഖാന്‍
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)
രവീന്ദ്ര ജഡേജ
രവിചന്ദ്രന്‍ അശ്വിന്‍
കുല്‍ദീപ് യാദവ്
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
ന്യൂസിലാന്‍ഡ് ടീം:
ടോം ലാഥം (നായകന്‍)
ഡെവണ്‍ കോണ്‍വേ
വില്‍ യങ്
റാച്ചിന്‍ രവീന്ദ്ര
ഡാരില്‍ മിച്ചല്‍
ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍)
ഗ്ലെന്‍ ഫിലിപ്‌സ്
മാറ്റ് ഹെന്റി
ടിം സൗത്തി
അജാസ് പട്ടേല്‍
വില്യം ഓറോര്‍ക്ക്