For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രോഹിത്ത് വിരമിക്കുന്നു, നിര്‍ണ്ണായക സൂചന നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍

12:23 PM Dec 17, 2024 IST | Fahad Abdul Khader
Updated At - 12:23 PM Dec 17, 2024 IST
രോഹിത്ത് വിരമിക്കുന്നു  നിര്‍ണ്ണായക സൂചന നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം ബ്രിസ്‌ബേനില്‍ ആരംഭിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ 445 റണ്‍ പിന്തുടരാനായി ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ചത് രോഹിത് ശര്‍മ്മയും കെ.എല്‍. രാഹുലും ചേര്‍ന്നായിരുന്നു. രാഹുല്‍ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയപ്പോള്‍, ടീമില്‍ ആറാം സ്ഥാനത്ത് ബാറ്റ് ചെയ്ത രോഹിത് വെറും 10 റണ്‍സില്‍ പുറത്തായി.

തുടര്‍ച്ചയായ പരാജയങ്ങളിലൂടെ കടന്നുപോകുന്ന രോഹിത്തിന്റെ മോശം ഫോം ആരാധകരെ നിരാശയിപ്പെടുത്തി. ഇതിനിടെ പുറത്തായ നിരാശയില്‍ നിന്നും രോഹിത് ചെയ്ത ഒരു പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഔട്ട് ആയതിന്റെ നിരാശയില്‍ രോഹിത് തന്റെ ഗ്ലൗസ് ഡഗൗട്ടിനരികില്‍ എറിഞ്ഞുകളയുകയായിരുന്നു.

Advertisement

രോഹിത് വീണ്ടും വലിയ സ്‌കോര്‍ നേടാതെ പുറത്തായതോടെ, അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പോകുകയാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നുണ്ട്. നേരത്തെ ബാറ്റ് ചെയ്യുന്നതിനിടെ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ട രോഹിത്ത് രാഹുലിനോട് 'ഞാന്‍ ഏകദേശം നിര്‍ത്തിയിരുന്നു' എന്ന് പറയുന്ന വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.

അധികം വൈകാതെ, പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 445ന് മറുപടിയായി ഇന്ത്യ 74 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു.

Advertisement

മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയുടെ അഭിപ്രായത്തില്‍ ബാറ്റിംഗ് സ്ഥാനം മാറ്റിയതാണ് രോഹിത്തിന്റെ മോശം ഫോമിന് കാരണം.

'അത് ഡ്രൈവ് ചെയ്യാന്‍ പറ്റിയ ലെങ്ത് അല്ലായിരുന്നു. ഒരു ഫുള്ളര്‍ ലെങ്ത് പന്തുകൂടി ഡ്രൈവ് ചെയ്യാന്‍ പ്രയാസമാണ് എന്ന് നമ്മള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ആ പന്ത് പഞ്ചില്‍ അടിക്കാന്‍ ശ്രമിച്ചു. പന്തിനെ നേരിടുന്നതിനു പകരം അതിനെ വെറുതെ വിടണം എന്നാണ് ഞാന്‍ കരുതുന്നത്. റണ്‍സൊന്നും എടുക്കാത്തത് അദ്ദേഹത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്' പുജാര സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ പറഞ്ഞു.

Advertisement

'അദ്ദേഹം ഇതുവരെ ഓപ്പണറായിരുന്നു, ഇപ്പോള്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുകയാണ്. അത് ടീമിനു വേണ്ടിയാണ്, പക്ഷേ ഓപ്പണറായി ബാറ്റ് ചെയ്യുമ്പോള്‍ കിട്ടുന്ന മൊമെന്റം ആറാം നമ്പറില്‍ രോഹിത്തിന് കിട്ടില്ല. അതുകൊണ്ട് ഫോം നിലനിര്‍ത്താന്‍ പാടുപെടുകയാണ്' പൂജാര കൂട്ടിച്ചേര്‍ത്തു.

Advertisement