രോഹിത്തിന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചു, അതവന്‍ മനസ്സിലാക്കണമെന്ന് ഓസീസ് താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് വിലയിരുത്തലുമായി ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനമാണ് ഹോഗിനെ ഈ നിഗമനത്തിലെത്തിച്ചത്. കഴിഞ്ഞ 15 ടെസ്റ്റുകളില്‍ നിന്ന് 10.93 എന്ന ശരാശരിയില്‍ 164 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.
'ടെസ്റ്റിലെ രോഹിത്തിന്റെ കാലം അവസാനിച്ചു. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മുന്‍പോട്ട് നീങ്ങണം' ഹോഗ് പറഞ്ഞു.
രോഹിത്തിന്റെ പുറത്താകലുകള്‍ പലപ്പോഴും ബോള്‍ഡ് അല്ലെങ്കില്‍ എല്‍ബിഡബ്ല്യു ആണെന്നും ഇത് ഒരു ഓപ്പണര്‍ക്ക് യോജിച്ചതല്ലെന്നും ഹോഗ് ചൂണ്ടിക്കാണിച്ചു. ഓസ്ട്രേലിയയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് രോഹിത് മാറിനിന്നത് മോശം തീരുമാനമായി ഹോഗ് കാണുന്നില്ല.
എന്നാല്‍, ഏകദിന ക്രിക്കറ്റില്‍ രോഹിത്തിന് ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്നും ഹോഗ് അഭിപ്രായപ്പെട്ടു. ഏകദിനത്തില്‍ കൂടുതല്‍ ആക്രമണോത്സുകതയോടെ കളിക്കാന്‍ രോഹിത്തിന് കഴിയുമെന്നും അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.
പ്രായം രോഹിത്തിന് ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഹോഗ് സൂചിപ്പിച്ചു. എന്നാല്‍, മികച്ച ഒരു നിലയില്‍ ഒരു കരിയര്‍ അവസാനിപ്പിക്കാന്‍ രോഹിത്തിന് കഴിയുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.