റൊണാൾഡോയുടെ ആഡംബര ഹോട്ടൽ; ഒരു രാത്രിക്ക് ചിലവ് പന്ത്രണ്ടായിരം രൂപയിലധികം
യൂറോകപ്പിൽ നിന്നും പുറത്തായതിന്റെ സങ്കടത്തിൽ നിൽക്കുന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയെ തേടി ഒരു സന്തോഷവാർത്ത. താരത്തിന്റെ പുതിയ ഹോട്ടൽ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പ്രവർത്തനമാരംഭിച്ചു. പെസ്താന സി.ആർ 7 (PESTANA CR7) എന്ന പേരിൽ യൂറോപ്പിൽ പലയിടങ്ങളിലായി റൊണാൾഡോയ്ക്ക് ആഡംബര ഹോട്ടൽ ശ്രുംഖലകൾ ഉണ്ടെങ്കിലും യൂറോപ്പിന് പുറത്ത് ഇതാദ്യമായാണ് താരത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തിക്കുന്നത്.
പോർചുഗലിലെ മെദീര പ്രവിശ്യയിലും, ലിസ്ബണിലും, സ്‌പെയിനിലെ മാഡ്രിഡിലും റൊണാൾഡോയുടെ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്.
മാൻഹാട്ടനിലെ ഹോട്ടൽ പ്രവർത്തനമാരംഭിച്ചതായി ട്വിറ്ററിലാണ് താരം പ്രഖ്യാപനം നടത്തിയത്.
ഒരുരാത്രിക്ക് 117 പൗണ്ടോളമാണ് (12000 രൂപ) ഹോട്ടലിൽ താങ്ങാൻ നൽകേണ്ടത്. പോർച്ചുഗീസ് ശൈലിയിൽ പണികഴിപ്പിച്ച ഹോട്ടലിലെ എല്ലാ മുറികളിലും, എക്സ്പ്രെസ്സോ മേക്കർ, ഫ്രിഡ്‌ജ്, വൈഫി, എച്ച്ഡി ടിവി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
കൂടാതെ പോർച്ചുഗീസ് ശൈലിയിലുള്ള ഒരു ഫൈവ്സ്റ്റാർ റെസ്റ്റോറന്റും ഹോട്ടലിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തുതന്നെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ താരത്തിന്റെ ഹോട്ടൽ പ്രവർത്തനമാരംഭിക്കും.
മാൻഹാട്ടനിലുള്ള CR7 PESTANA ഹോട്ടലിന്റെ ഉൾവശം
മെദീര പ്രവിശ്യയിലെ ഹോട്ടൽ
ലിസ്ബണിലെ ഹോട്ടലിന്റെ രാത്രിക്കാഴ്ച്ച
മാഡ്രിഡിലെ ഹോട്ടലിന്റെ ഉൾവശം