Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സഞ്ജുപ്പട ഒത്തുകളിയ്ക്കുന്നു, ഗുരുതര ആരോപണവുമായി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

09:53 AM Apr 22, 2025 IST | Fahad Abdul Khader
Updated At : 09:53 AM Apr 22, 2025 IST
Advertisement

ഐപിഎല്ലിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ വിജയമുറപ്പിച്ച ശേഷം രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) തോല്‍വി ഏറ്റുവാങ്ങിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് പിന്തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ തോറ്റതിന് പിന്നാലെ, ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയും (എല്‍എസ്ജി) സമാനമായ രീതിയില്‍ ഒന്‍പത് റണ്‍സ് അവസാന ഓവറില്‍ നേടാനാകാതെ രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.

Advertisement

കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ നിലനിര്‍ത്തിയിട്ടും, ഐപിഎല്‍ 2025-ല്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് ടീം.

ഒത്തുകളി ആരോപണവുമായി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

Advertisement

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍സിഎ) താല്‍ക്കാലിക സമിതിയുടെ കണ്‍വീനര്‍ ജയ്ദീപ് ബിഹാനി, കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗവിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നടത്തിയ പ്രകടനത്തില്‍ ഗുരുതരമായ സംശയം ഉന്നയിച്ചു. അവസാന ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം മതിയായിരിക്കെ എങ്ങനെ ഒരു ടീം തോല്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. കാര്യങ്ങള്‍ നീങ്ങുന്നത് കണ്ടാല്‍ ഒരു കൊച്ചുകുട്ടിക്ക് പോലും ഇത് ഒത്തുകളിയാണെന്ന് മനസ്സിലാകുമെന്നും അദ്ദേഹം ആരോപിച്ചു.

ലഖ്നൗവിനെതിരെ രാജസ്ഥാന്‍ എങ്ങനെ തോറ്റു?

181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി യാഷസ്വി ജയ്സ്വാളും (74) ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശിയും (34) മികച്ച തുടക്കമാണ് നല്‍കിയത്. 8.4 ഓവറില്‍ 85 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി. സൂര്യവംശി പുറത്തായതിന് ശേഷവും രാജസ്ഥാന്റെ വിജയം എളുപ്പമായി തോന്നിച്ചു. അവസാന മൂന്ന് ഓവറില്‍ എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 25 റണ്‍സായിരുന്നു ടീമിന് വേണ്ടിയിരുന്നത്. പത്തില്‍ ഒന്‍പത് ടീമുകളും വിജയിക്കുന്ന ഒരു സാഹചര്യമായിരുന്നു അത്. എന്നാല്‍, അവിടെയാണ് ആവേശ് ഖാന്റെ മികച്ച ബൗളിംഗ് രാജസ്ഥാന് തിരിച്ചടിയായത്. 18-ാം ഓവറില്‍ ജയ്സ്വാളിനെയും റിയാന്‍ പരാഗിനെയും പുറത്താക്കിയ ആവേശ് ഖാന്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് പ്രതിരോധിച്ച ആവേശ് ഖാന്‍ ലഖ്നൗവിന് രണ്ട് റണ്‍സിന്റെ വിജയം സമ്മാനിച്ചു.

Advertisement
Next Article