ക്യാപ്റ്റന്‍ കോഹ്ലിയുടെ വിലയറിഞ്ഞു, ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോകാന്‍ ബിസിസിഐ തീരുമാനം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തളര്‍ച്ചയ്ക്ക് കാരണം ഫിറ്റ്‌നസ് അലംഭാവമാണെന്ന് കണ്ടെത്തി ബിസിസിഐ. ഇതോടെ ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. വിരാട് കോഹ്ലിയുടെ നായകത്വകാലത്ത് നിലവിലുണ്ടായിരുന്ന ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ വീണ്ടും കൊണ്ടുവരാനാണ് ബോര്‍ഡിന്റെ നീക്കം.
കളിക്കാരുടെ യാത്രാ തിരക്കും ജോലിഭാരവും കണക്കിലെടുത്ത് നിര്‍ബന്ധിത യോ-യോ ഫിറ്റ്‌നസ് ടെസ്റ്റ് നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഈ നിയമം വീണ്ടും ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കുകള്‍ തടയുന്നതിനു പകരം തിരഞ്ഞെടുപ്പിനുള്ള ഫിറ്റ്‌നസ് മാനദണ്ഡങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ബിസിസിഐ മെഡിക്കല്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ മാനേജ്‌മെന്റ് പരിക്കുകള്‍ കുറയ്ക്കുന്നതിനായി യോ-യോ ടെസ്റ്റ് ഒഴിവാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ മാറ്റം വന്നേക്കാം.
'കളിക്കാര്‍ ഭൂരിഭാഗവും യാത്രയിലായതിനാല്‍ ബോര്‍ഡ് അവരോട് അയവ് കാണിച്ചിരുന്നു. പരിക്കുകള്‍ തടയുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചില കളിക്കാര്‍ ഇത് നിസ്സാരമായി എടുത്തു. അലംഭാവം ഉണ്ടാകാതിരിക്കാന്‍ ഒരു നിശ്ചിത ഫിറ്റ്‌നസ് മാനദണ്ഡം വീണ്ടും ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്,' ഒരു ഉറവിടത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കളിക്കാരുടെ ഭാര്യമാരും കുടുംബാംഗങ്ങളും ഒപ്പം താമസിക്കുന്നതിനും ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. വിദേശ പര്യടനങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടാകുന്നത് കളിക്കാരുടെ ശ്രദ്ധ തിരിക്കുകയും പ്രകടനത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
കൂടാതെ, എല്ലാ കളിക്കാരും ടീമിനൊപ്പം യാത്ര ചെയ്യണമെന്ന നിയമവും ബിസിസിഐ കൊണ്ടുവന്നിട്ടുണ്ട്. ടീമിന്റെ ഐക്യത്തെയും അച്ചടക്കത്തെയും ഇത് ബാധിക്കുമെന്നതിനാലാണ് ഈ നടപടി.