സഞ്ജു ഓസ്‌ട്രേലിയയിലേക്കും പറക്കുന്നു, ഇഷാനും ടീമില്‍, ടെസ്റ്റ് അരങ്ങേറ്റത്തിനും വഴിയൊരുങ്ങുന്നു
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യ എ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ അതില്‍ ചില പ്രധാന താരങ്ങളും കളിച്ചേക്കും. നവംബര്‍ 7 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ എ ടീമിനെയാണ് ഇന്ത്യ എതിരിടുക. ഈ പര്യടനം ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് വിലയിരുത്താനുള്ള മികച്ച അവസരമാണ് ഒരുങ്ങുന്നത്.
ഗെയ്ക്കുവാദ് ക്യാപ്റ്റന്‍
ഇന്ത്യ എ ടീമിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കുമെന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ കഴിയാതിരുന്ന താരമാണ് റുതുരാജ്. ഈ പര്യടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. മലയാളി താരം സഞ്ജു സാംസണിനേയും ഇഷാന്‍ കിഷനേയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാല്‍ ശ്രേയസ് അയ്യരെ ഇന്ത്യന്‍ എ ടീമിലും ഉള്‍പ്പെടുത്തിയേക്കില്ല.
സാധ്യതാ ടീം:
ഓപ്പണര്‍മാര്‍: അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്
മധ്യനിര: ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീദാര്‍, സായ് സുദര്‍ശന്‍, റിക്കി ഭൂയി
വിക്കറ്റ് കീപ്പര്‍മാര്‍: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍
ഓള്‍ റൗണ്ടര്‍മാര്‍: നിതീഷ് കുമാര്‍ റെഡ്ഡി
ബൗളര്‍മാര്‍: അഭിഷേക് പോറല്‍, മാനവ് സുത്താര്‍, തനുഷ് കോട്ടിയാന്‍, ഹര്‍ഷിത് റാണ, യഷ് ദയാല്‍, മായങ്ക് യാദവ്, മുകേഷ് കുമാര്‍
ശ്രേയസ് അയ്യര്‍ക്ക് ഇടമില്ല: സമീപകാല ടൂര്‍ണമെന്റുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രേയസ് അയ്യരെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇന്‍ട്രാ സ്‌ക്വാഡ് മത്സരം:
ഓസ്‌ട്രേലിയ എ ടീമിനെതിരായ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീമും ഇന്ത്യ എ ടീമും തമ്മില്‍ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം നടക്കും. ഈ മത്സരത്തില്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മത്സരമാകും നടക്കുക
ഹാട്രിക് കിരീടം ലക്ഷ്യം:
അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നേടിയ ഇന്ത്യ ഇത്തവണയും കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. ഓസ്‌ട്രേലിയന്‍ പിച്ചുകളിലും ഇപ്പോഴത്തെ ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് എളുപ്പമല്ല. കരുത്തുറ്റ ടീമിനെ ഇറക്കി ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഓസ്‌ട്രേലിയയും തയ്യാറെടുക്കുന്നത്.