ഞെട്ടിച്ച് കേരള ക്യാപ്റ്റന്‍, അവിശ്വസനീയ റെക്കോര്‍ഡും ബാഗിലാക്കി, ദ റിയല്‍ ജീനിയസ്
രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സ്വന്തമാക്കിയിരിക്കുന്നത്.
ഹരിയാനയ്ക്കെതിരായ മത്സരത്തിനിടെയാണ് ഈ നേട്ടം കൈവരിച്ചത്. 99 മത്സരങ്ങളില്‍ നിന്ന് 5396 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. രോഹന്‍ പ്രേമിനെയാണ് സച്ചിന്‍ മറികടന്നത്.
ലിസ്റ്റ് എ, ടി20 ഫോര്‍മാറ്റുകളിലും കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സച്ചിന്‍ തന്നെയാണ്. കഴിഞ്ഞ ആഴ്ച ഉത്തര്‍പ്രദേശിനെതിരെ 83 റണ്‍സ് നേടിയ സച്ചിന്‍, രഞ്ജിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 15 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്.
ഈ വര്‍ഷം നടന്ന കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചതും സച്ചിന്‍ തന്നെ.
ഹരിയാനയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ്. 51 റണ്‍സുമായി അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി സച്ചിന്‍ ബേബിയും ക്രീസിലുണ്ട്.