സഞ്ജുവിനെ 'ട്രോളി' സാക്ഷാല്‍ സച്ചിനും, മലയാളി താരം എയറിലാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും മലയാളി താരം സഞ്ജു സാംസണിനെ ട്രോളുകയാണോ. സച്ചിന്റെ ഏറ്റവും പുതിയ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇത്തരമൊരു സംശയം ഉയര്‍ത്തിയിരിക്കുന്നത്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.
താറാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച സച്ചിന്‍, 'ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനുശേഷം 'ഡക്കുകളെ' ഞാന്‍ കാര്യമാക്കാറേയില്ല' എന്ന രസകരമായ ക്യാപ്ഷനും നല്‍കി. എന്നാല്‍, ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ മലയാളി താരം സഞ്ജു സാംസണെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റെന്ന് ആരാധകര്‍ പരിഹസിക്കുന്നത്.
സഞ്ജുവിന്റെ തുടര്‍ച്ചയായ പരാജയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍, സച്ചിന്റെ പോസ്റ്റ് സഞ്ജുവിനെ പരിഹസിക്കുന്നതാണെന്ന് ആരാധകര്‍ വ്യാഖ്യാനിക്കുന്നു. സച്ചിന്റെ പോസ്റ്റിന് താഴെ സഞ്ജുവിനെ പരിഹസിച്ച് നിരവധി കമന്റുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
സച്ചിന്റെ പോസ്റ്റ് യാദൃശ്ചികമാണോ അതോ മനഃപൂര്‍വമാണോ എന്നത് വ്യക്തമല്ല. എന്നാല്‍, സഞ്ജുവിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയെന്നത് വസ്തുതയാണ്.