For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

മുത്തശ്ശി കഥ പോലെ, സല്‍മാന്‍ എന്ന ഹീറോ, അവിശ്വസനീയമായി ലീഡെടുത്ത് കേരളം

11:50 AM Feb 10, 2025 IST | Fahad Abdul Khader
Updated At - 11:50 AM Feb 10, 2025 IST
മുത്തശ്ശി കഥ പോലെ  സല്‍മാന്‍ എന്ന ഹീറോ  അവിശ്വസനീയമായി ലീഡെടുത്ത് കേരളം

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മുകശ്മീരിനെതിരെ അവിശ്വസനീയമായി ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി കേരളം. ജമ്മുകശ്മീരിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280 റണ്‍സിന് മറുപടിയായി കേരളം 281 റണ്‍സാണ് നേടിയത്. ഇതോടെ ഒരു റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്.

ഒരു ഘട്ടത്തില്‍ ഒന്‍പതിന് 200 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കേരളത്തിനായി ബേസില്‍ തമ്പിയെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് നിര്‍ണ്ണായക ലീഡ് സമമാനിച്ചത്. 81 റണ്‍സാണ് അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കേരള സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. മത്സരം അവസാനിക്കുമ്പോള്‍ സല്‍മാന്‍ നിസാര്‍ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു.

Advertisement

172 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം 112* റണ്‍സാണ്് സല്‍മാന്‍ നിസാര്‍ നേടിയത്. ബേസില്‍ തമ്പി 35 പന്ത് നേരിട്ട് 15 റണ്‍സും നേടി. ഇരുവരേയും കൂടാതെ ജലജ്് സക്‌സേന, നിതീഷ് എംഡി എന്നിവരാണ് കേരളത്തിനായി തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍.

ജലജ് സക്‌സേന 78 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 67 റണ്‍സ് നേടി. നിതീഷ് 30 റണ്‍സും സ്വന്തമാക്കി. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ 29 റണ്‍സുമെടുത്തു.

Advertisement

കശ്മീരിനായി ആഖിബ് നബി 27 ഓവറില്‍ 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. യുദ്വീര്‍ സിംഗും സാഹിര്‍ ലോത്രയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

മത്സരത്തില്‍ ലീഡിന് നിര്‍ണ്ണായക പ്രാധാന്യമാണ് ഉളളത്. മത്സരം സമനിലയിലായാല്‍ ഇതോടെ കേരളത്തിന് അനായാസം ഇനി സെമിയിലെത്താം.

Advertisement

Advertisement