For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

വാംഖഡേയില്‍ മാലപ്പടക്കം തീര്‍ക്കുന്ന സര്‍ഫറാസിനെ എന്തിന് എട്ടാമതായിറക്കി, പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

10:25 PM Nov 02, 2024 IST | Fahad Abdul Khader
Updated At: 10:25 PM Nov 02, 2024 IST
വാംഖഡേയില്‍ മാലപ്പടക്കം തീര്‍ക്കുന്ന സര്‍ഫറാസിനെ എന്തിന് എട്ടാമതായിറക്കി  പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

വാംഖഡെയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ യുവതാരം സര്‍ഫറാസ് ഖാന്റെ ബാറ്റിംഗ് പൊസിഷന്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സാധാരണയായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന സര്‍ഫറാസിനെ എട്ടാമനായാണ് ഇന്ത്യ ഇറക്കിയത്. ഈ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

മൂന്ന് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് അര്‍ദ്ധശതകങ്ങള്‍ നേടിയ സര്‍ഫറാസ്, വാംഖഡെയില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 150ന് മുകളില്‍ ശരാശരിയുള്ള താരം കൂടിയാണ്. എന്നാല്‍ റൈറ്റ്-ലെഫ്റ്റ് കോമ്പിനേഷന്‍ എന്ന പേരില്‍ താരത്തെ താഴ്ത്തിയത് ടീം മാനേജ്‌മെന്റിന്റെ മോശം തീരുമാനമാണെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ തുറന്നടിച്ചു.

Advertisement

താഴ്ന്ന ക്രമത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സര്‍ഫറാസിന് തിളങ്ങാനായില്ല. നാല് പന്തുകള്‍ നേരിട്ട താരം പൂജ്യനായി പുറത്തായി. അജാസ് പട്ടേലാണ് സര്‍ഫറാസിനെ പുറത്താക്കിയത്. ഈ വേദിയിലെ ഇതിനു മുമ്പത്തെ അവസാന 6 സ്‌കോറുകള്‍ ഇങ്ങനെയായിരുന്നു.177, 6, 301, 44, 21 & 52. അവിടെ നിന്നാണ് സര്‍ഫറാസിന് പൂജ്യനായി പുറത്താകേണ്ടി വന്നത്.

അതെസമയം മത്സരത്തില്‍ ഗില്‍, പന്ത് എന്നിവരുടെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തില്‍ ഇന്ത്യ 263 റണ്‍സ് നേടി. ന്യൂസിലന്‍ഡ് ആദ്യ ഇന്നിംഗ്സില്‍ 235 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയിലാണ്.

Advertisement

Advertisement