ദക്ഷിണാഫ്രിക്കയിലേക്കും സഞ്ജു-അഭിഷേക് സഖ്യം തന്നെ, പാരയായി മറ്റൊരാള്‍, ബിസിസിഐ ഉറപ്പിച്ചു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇനി വരുന്ന ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ ഓപ്പണിംഗ് സഖ്യം തുടരുമെന്ന് സൂചന. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നാല് മത്സരങ്ങള്‍ക്കായാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്.
ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കുന്നതിനാല്‍ യുവനിരയെയാകും ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുക. ഓപ്പണര്‍മാരായി സഞ്ജു-അഭിഷേക് സഖ്യത്തിനൊപ്പം മറ്റൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും പരിഗണനയിലുണ്ട്.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ സെഞ്ച്വറി നേടിയ സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പിച്ചു. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനൊപ്പം റിങ്കു സിങ്ങും കളിക്കും. ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ടീമിലുണ്ടാകും.
ഫിറ്റാണെങ്കില്‍ ശിവം ദുബെയും ടീമിലെത്തും. മികച്ച ഫോമിലുള്ള പേസര്‍ മായങ്ക് യാദവും ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കും. നവംബര്‍ എട്ടിന് ഡര്‍ബനിലാണ് പരമ്പരയിലെ ആദ്യ മത്സരം.
ട്വന്റി20 പരമ്പരയ്ക്കുള്ള സാധ്യതാ ടീം സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതിഷ് റെഡ്ഡി, ശിവം ദുബെ, ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയി, വരുണ്‍ ചക്രവര്‍ത്തി.