ഒരു വിക്കറ്റ് കീപ്പര്‍ക്കും ഇല്ലാത്ത റെക്കോര്‍ഡ് സ്വന്തമാക്കി സഞ്ജു, ഐതിഹാസികം
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസണ്‍ ചരിത്രം കുറിച്ചു. ഒരുപിടി റെക്കോര്‍ഡുകളാണ് ഈ സെഞ്ച്വറിയിലൂടെ സഞ്ജു സ്വന്തമാക്കിയത്.
തുടര്‍ച്ചയായ രണ്ട് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍.
രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ താരം. (ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് മറ്റ് മൂന്ന് പേര്‍)
ടി20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. (എം എസ് ധോണിയെയും റിഷഭ് പന്തിനെയും പിന്നിലാക്കി)
ദക്ഷിണാഫ്രിക്കയില്‍ തുടര്‍ച്ചയായ രണ്ട് രാജ്യാന്തര സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം. (ഏകദിനത്തിലും ടി20യിലും)
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി. (47 പന്തില്‍; സൂര്യകുമാര്‍ യാദവിന്റെ 55 പന്തിന്റെ റെക്കോര്‍ഡ് മറികടന്നു)
കരിയറിലെ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് സഞ്ജു ടീമിലെ അനിവാര്യനായി മാറുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പലപ്പോഴും ടീമില്‍ വന്നും പോയുമിരുന്ന സഞ്ജു ഇപ്പോള്‍ ടീമില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.