Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സഞ്ജുവിന്റെ സെഞ്ച്വറി, അടിതെറ്റി ഗവാസ്‌ക്കര്‍, എയറില്‍ ആറാടുകയാണ്

10:08 PM Oct 13, 2024 IST | admin
UpdateAt: 10:08 PM Oct 13, 2024 IST
Advertisement

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണല്ലോ. 47 പന്തില്‍ 111 റണ്‍സ് നേടിയ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയുടെ 133 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. എട്ട് സിക്‌സും 11 ഫോറും ഉള്‍പ്പെട്ട സഞ്ജുവിന്റെ ഇന്നിംഗ്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Advertisement

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചു.

സഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ കമന്റേറ്ററും സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകനുമായ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ വരെ സഞ്്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി. സഞ്ജുവിന്റെ അഞ്ച് സിക്‌സ് കാണാനായത് ജീവിത്ത്ിലെ ഭാഗ്യമാണെന്നാണ് ഗവാസ്‌ക്കര്‍ പറഞ്ഞത്.

Advertisement

എന്നാല്‍ ഐസിസി ട്വന്റി 20 ലോകകപ്പ് സമയത്ത് സഞ്ജുവിനെതിരെ ഗവാസ്‌കര്‍ നടത്തിയ വിമര്‍ശനങ്ങള്‍ വലിയ വിവാദമായിരുന്നു. സഞ്ജുവിനെ ലോകകപ്പ് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്താന്‍ ഗവാസ്‌ക്കറുടെ ഈ ഇടപെടലുകൊണ്ടായി. പിന്നീട് ലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യില്‍ മോശം പ്രകടനം നടത്തിയപ്പോള്‍ 'സഞ്ജു സാംസണ്‍ എത്ര മികച്ച താരമാണ്. സഞ്ജു സാംസണു പ്രതിഭയുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷനാണ് ചിലപ്പോഴൊക്കെ അദ്ദേഹത്തെ വീഴ്ത്തുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ കൂടി സഞ്ജു നിരാശപ്പെടുത്തുന്നു,' എന്നായിരുന്നു ഗവാസ്‌കറുടെ പ്രതികരണം.

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച ഗവാസ്‌കര്‍, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിങ് ക്രമത്തില്‍ സഞ്ജു സ്വയം താഴേക്ക് ഇറങ്ങി കളിച്ചതിനെയും വിമര്‍ശിച്ചിരുന്നു.

സഞ്ജുവിനെ നിരന്തരം വിമര്‍ശിക്കുന്ന ഗവാസ്‌കര്‍ ഇനി എന്ത് ചെയ്യുമെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ ഗവാസ്‌ക്കര്‍ ഏതാണ്ട് എയറിലായ മട്ടിലാണ്.

അതേസമയം, സൂര്യകുമാര്‍ യാദവ് (75), ഹാര്‍ദിക് പാണ്ഡ്യ (47), റിയാന്‍ പരാഗ് (34) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Advertisement
Next Article