സഞ്ജു കരിയര്‍ ബെസ്റ്റ് റാങ്കിംഗില്‍, ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി
ഐസിസിയുടെ പുതിയ റാങ്കിങ്ങ് പട്ടികയില്‍ ടി20 ബാറ്റര്‍മാരില്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്റെ കരിയര്‍ ബെസ്റ്റ് റാങ്കിംഗ് നിലനിര്‍ത്തി. നിലവില്‍ ഇരുപത്തിയൊന്നാം സ്ഥാനത്താണ് സഞ്ജുവുളളത്. 598 റേറ്റിങ് പോയിന്റുമായാണ് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങ്.
അവസാന അഞ്ച് ടി20 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയതാണ് റാങ്കിങ്ങില്‍ സഞ്ജുവിനെ മുന്നോട്ട് നയിച്ചത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡാണ് ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത്. ഇന്ത്യക്കാരില്‍ തിലക് വര്‍മ്മ (3), സൂര്യകുമാര്‍ യാദവ് (4), യശസ്വി ജയ്‌സ്വാള്‍ (8) എന്നിവരും മുന്നിലുണ്ട്.
അതേസമയം, ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാണ് നേരിട്ടത്. അഡ്ലെയ്ഡില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് ഇതിന് കാരണം. ഋഷഭ് പന്ത് (9), വിരാട് കോഹ്ലി (20), രോഹിത് ശര്‍മ്മ (31) എന്നിവര്‍ റാങ്കിങ്ങില്‍ സ്ഥാനം നഷ്ടപ്പെടുത്തി.
ടെസ്റ്റ് ബാറ്റിങ്ങില്‍ യശസ്വി ജയ്‌സ്വാള്‍ (4) ആണ് മുന്നിലുള്ള ഇന്ത്യന്‍ താരം. ട്രാവിസ് ഹെഡ് (5) ആറ് സ്ഥാനങ്ങള്‍ മുന്നിലേക്ക് കുതിച്ചു. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തി.
ടെസ്റ്റ് ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ ഒന്നാമതും കഗിസോ റബാഡ രണ്ടാമതുമാണ്. ആര്‍ അശ്വിന്‍ (5) ഒരു സ്ഥാനം നഷ്ടപ്പെടുത്തി. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ ഒന്നാമതും ആര്‍ അശ്വിന്‍ മൂന്നാമതുമാണ്.
ഏകദിന ബാറ്റിങ്ങില്‍ ബാബര്‍ അസം ഒന്നാമതും, രോഹിത് ശര്‍മ്മ (2), ശുഭ്മാന്‍ ഗില്‍ (3), വിരാട് കോഹ്ലി (4) എന്നിവര്‍ തൊട്ടുപിന്നാലെയും ഉണ്ട്. ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് (4) ആണ് മുന്നിലുള്ള ഇന്ത്യന്‍ താരം. ജസ്പ്രീത് ബുംറ (7), മുഹമ്മദ് സിറാജ് (8) എന്നിവരും പട്ടികയിലുണ്ട്.