Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അയര്‍ലന്‍ഡിനായി കളിക്കാന്‍ പോകേണ്ട, സഞ്ജുവിന് രക്ഷപ്പെടാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ

10:12 AM Jul 24, 2024 IST | admin
UpdateAt: 10:12 AM Jul 24, 2024 IST
Advertisement

രഞ്ജിത്ത് രവീന്ദ്രന്‍

Advertisement

സഞ്ജു സാംസണ്‍ ആയിരിക്കുക എന്നതാണ് ഇന്‍ഡ്യന്‍ ക്രിക്കറ്റില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്ന് ഇന്‍ഡ്യാ സിംബാബ്വേ കളിയുടെ കമന്ററിയില്‍ കേട്ടു. അഗാര്‍ക്കറിന്റെ പത്ര സമ്മേളനം കണ്ടതോടെ ഒരു കാര്യം മനസ്സിലായി, സഞ്ജു അവരുടെ പ്ലാനില്‍ സെക്കന്‍ഡ് ബാക്കപ് പ്ലയറാണ്.

വണ്‍ഡേയില്‍ രാഹുലും പന്തും ഇല്ലാതിരിക്കുന്ന അവസ്ഥയിലേ സഞ്ജുവിനു സ്ഥാനം കിട്ടു. റ്റി20 യില്‍ പന്ത് ഇല്ലാത്തപ്പോഴും! ചുരുക്കത്തില്‍ സഞ്ജു ഇപ്പോള്‍ പോകുന്നത് ചുമ്മാ ബഞ്ചില്‍ ഇരിക്കാനും വെള്ളം കൊടുക്കാനുമാണ്. അല്ലെങ്കില്‍ ഇന്‍ഡ്യ പരമ്പരയൊക്കെ ജയിച്ചാല്‍ ഒരു കളി 2-3 ഓവര്‍ കളിക്കാം.

Advertisement

ബിസിസിയുടെ ലോങ്ങ് റ്റേം പ്ലാനില്‍ പന്ത് ഒരു പ്രധാന അംഗമാണ്. പന്ത് ഒരു പത്ത് കളി അടുപ്പിച്ച് കളിക്കാതിരുന്നാല്‍ പോലും അതിനു മാറ്റം ഉണ്ടാവും എന്ന് തോനുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കിട്ടുന്ന അവസരങ്ങള്‍ ഒക്കെ മുതലാക്കുന്നുണ്ട് സഞ്ജു. പക്ഷെ അഗാര്‍ക്കര്‍ പറഞ്ഞത് 'ഡീസന്റ് പെര്‍ഫോര്‍മ്മന്‍സ്' എന്നാണ്.

അതായത് ഒരു സാധാരണ പെര്‍ഫോര്‍മ്മന്‍സ് ഒന്നും പോരാ സഞ്ജുവിനു പന്തിനെ മറികടക്കാന്‍. അടുത്ത ഐപിഎല്‍ ഇല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും മെമ്മറബിള്‍ ആയുള്ള ബാറ്റിങ്ങോടെ രാജസ്ഥാനെ വിജയിപ്പിച്ചാല്‍ ഒരു പക്ഷെ ജനരോഷം ഭയന്നെങ്കിലും റ്റീമില്‍ എടുക്കും. അല്ലെങ്കില്‍ പ്രായമാകുന്നു എന്ന് പറഞ്ഞ് പതിയെ ജുറെയിലിനെ മുന്നിലേക്ക് കൊണ്ടുവരും.

ദിനേശ് കാര്‍ത്തിക്കിനേപ്പോലെ ഒരാള്‍ക്ക് റ്റീമില്‍ ഇടം കിട്ടാതെ പോയത് സാക്ഷാല്‍ ധോണി ഉള്ളതുകൊണ്ടാണ്. ആ ഒരു വ്യത്യാസം ഉണ്ടായിരൂന്നു. പക്ഷെ രാഹുലൊ പന്തൊ സഞ്ജുവിനേക്കാള്‍ ബെറ്റര്‍ ഒന്നുമല്ല. സെലക്ഷന്‍ കമ്മറ്റി അവര്‍ക്ക് ഇഷ്ടമുള്ളവരെ എടുക്കുന്നു, സിമ്പിള്‍. അയര്‍ലണ്ടില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ പറയുന്നില്ല, പക്ഷെ ഒരു റ്റോപ് ഐപിഎല്‍ റ്റീം, മികച്ച ബ്രാന്‍ഡ് ഡീലുകള്‍ ഒക്കെ കിട്ടിയാല്‍ ചിലപ്പോള്‍ രക്ഷപെടാം.

ബീയിങ്ങ് സഞ്ജു സാംസണ്‍ ഈസ് ദി മോസ്റ്റ് ഡിഫികല്‍റ്റ് തിങ്ങ് റ്റു ബി. സോറി സഞ്ജു, യു ഡിസേര്‍വ്വ്ഡ് ബെറ്റര്‍!

Advertisement
Next Article