കടുവകളെ കത്തിച്ച് സഞ്ജു, ഒരോവറില്‍ അഞ്ച് സിക്‌സ്, കാണാം ഐതിഹാസിക പ്രകടനം
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സെഞ്ച്വറി നേട്ടവുമായി അമ്പരപ്പിച്ചിരിക്കുകയാണല്ലോ മലയാളി താരം സഞ്ജു സാംസണ്‍. വെറും 47 പന്തില്‍ നിന്നാണ് ഈ മലയാളി താരം സെഞ്ച്വറി കുറിച്ചത്. 11 ഫോറും 8 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ സ്‌ഫോടനാത്മക ഇന്നിംഗ്‌സ്.
അതിനിടെ പത്താം ഓവറില്‍ റിഷാദ് ഹൊസൈനെതിരെ അഞ്ച് സിക്‌സറുകള്‍ പറത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. ക്രിക്കറ്റ് ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത കാഴ്ച്ചയായി മാറി ഇത്.
22 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ച സഞ്ജുവിന്റെ ആഘോഷവും ശ്രദ്ധേയമായി. കഴിഞ്ഞ മത്സരങ്ങളിലെ പരാജയങ്ങളുടെ നിരാശ ഇന്ന് സഞ്ജുവില്‍ കാണാനായില്ല.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് അഭിഷേക് ശര്‍മ്മയെ (4) നേരത്തെ നഷ്ടമായി. എന്നാല്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവും ചേര്‍ന്ന് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചു.
സൂര്യകുമാര്‍ യാദവ് 35 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതം 75 റണ്‍സാണ് നേടിയത്. ഇരുവരും രണ്ടാം വിക്കില്‍ 173 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അതെസമയം 16 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടിയിട്ടുണ്ട്.