പേസ് ബൗളിംഗ് സഞ്ജുവിന് ഭീഷണിയാണോ? ഒരിക്കലുമല്ല! ഈ കഥ അറിയണം
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ സഞ്ജു സാംസണിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്നത് സത്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പേസര്‍ ജോഫ്ര ആര്‍ച്ചര്‍ അദ്ദേഹത്തെ വീഴ്ത്തി. മറ്റൊരു അതിവേഗ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിനെതിരെയും സഞ്ജു പതറി. ഈ പശ്ചാത്തലത്തില്‍, പേസ് ബൗളിംഗിനെതിരെ സഞ്ജുവിന് ബലഹീനതയുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്.
എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഫാസ്റ്റ് ബൗളര്‍മാരെ അനായാസം നേരിടാന്‍ കഴിവുള്ള താരമാണ് സഞ്ജു. 18-ാം വയസ്സില്‍ ഐപിഎല്ലില്‍ ഡെയ്ല്‍ സ്റ്റെയ്നിനെതിരെ അദ്ദേഹം പായിച്ച സിക്‌സര്‍ ഇതിന് തെളിവാണ്. 150 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന സ്റ്റെയ്നിനെതിരെ അന്ന് സഞ്ജു കാണിച്ച ധൈര്യം ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി.
കരിയറില്‍ പേസ് ബൗളര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. 158 ഇന്നിങ്സുകളില്‍ നിന്ന് 141.16 സ്ട്രൈക്ക് റേറ്റോടെ 2637 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 106 സിക്‌സറുകളും 263 ഫോറുകളും പേസര്‍മാര്‍ക്കെതിരെ അദ്ദേഹം നേടിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍, സഞ്ജുവിനെ കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടുള്ളത് സ്പിന്നര്‍മാരാണ്. എന്നാല്‍ ഇപ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരെയും സഞ്ജുവിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.