സഞ്ജുവിന് പോരാടിയേ എന്തെങ്കിലും കിട്ടൂ, എല്ലാവര്‍ക്കും അനായാസം ലഭിക്കുന്നതൊന്നും അയാള്‍ക്ക് കിട്ടില്ല
സംഗീത് ശേഖര്‍
ദുലീപ് ട്രോഫി സ്‌ക്വാഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിലുണ്ടായിരുന്നില്ല. റീ പ്ലെസ്‌മെന്റ് ആയി വരുന്നു. രണ്ടാം മത്സരത്തില്‍ തന്നെയൊരു തകര്‍പ്പന്‍ സെഞ്ച്വറി. 104 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ടിപ്പിക്കല്‍ വണ്‍ ഡേ ഇന്നിങ്‌സിനോട് ചേര്‍ന്ന് നില്‍ക്കുന്നൊരു പ്രകടനം .
ഇറ്റ്‌സ് എ സ്റ്റേറ്റ്‌മെന്റ്. സ്ഥിരതയോടെ, കൃത്യമായ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്, ഏകദിനമെന്ന ഫോര്‍മാറ്റിലെങ്കിലും.അത് നല്‍കിയാല്‍ നിങ്ങള്‍ക്കൊരു സോളിഡ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററെ ലഭിച്ചിരിക്കും.
ബാറ്റര്‍ക്ക് ചിന്തിക്കാന്‍, ഗെയിം റീഡ് ചെയ്യാന്‍ കുറച്ചു പന്തുകള്‍ അധികം ലഭിക്കുന്നൊരു ഫോര്‍മാറ്റില്‍ സഞ്ജു സാംസണ്‍ ഒരു പെര്‍ഫെക്ട് ഫിറ്റ് തന്നെയാണ്. അവസാനം കളിച്ച ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അവരുടെ നാട്ടില്‍ നേടിയൊരു തകര്‍പ്പന്‍ സെഞ്ച്വറിയുമായി നില്‍ക്കുന്ന ബാറ്റര്‍ക്ക്, 56 ശരാശരിയുള്ള ആ ഫോര്‍മാറ്റില്‍ പിന്നീട് അവസരങ്ങള്‍ കിട്ടിയിട്ടില്ല എന്നതൊക്കെ തീര്‍ത്തും നോര്‍മലായി അനുഭവപ്പെടുന്നവര്‍ ഇവിടെയുണ്ടെന്നത് അദ്ഭുതമാണ്.
മറ്റൊരു ബാറ്റര്‍ക്ക് ഒരു പക്ഷെ ഈയൊരു ഇന്നിങ്‌സിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വരില്ലായിരുന്നു. സഞ്ജു സാംസണ് അത് വേണ്ടി വരുന്നു എന്നതാണ് നിരാശജനകമായ കാര്യം.