സഞ്ജു സാംസണ്‍ വട്ടപൂജ്യം, തെറി മുഴുവന്‍ സഞ്ജുവിന് പിതാവിന്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ വട്ടപൂജ്യത്തിന് പുറത്തായി. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ക്ക് ശേഷം വലിയ പ്രതീക്ഷകളോടെയാണ് സഞ്ജു ക്രീസിലെത്തിയത്, എന്നാല്‍ മാര്‍ക്കോ ജാന്‍സന്റെ ആദ്യത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് മൊത്തത്തില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കാനായത്. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എന്ന നാമമാത്രമായ സ്‌കോറില്‍ ടീം ഒതുങ്ങി. ഹാര്‍ദിക് പാണ്ഡ്യ (39) ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല.
സഞ്ജുവിന്റെ മോശം പ്രകടനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ പിതാവ് സാംസണ്‍ വിശ്വനാഥിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തിലെ സെഞ്ച്വറിയ്ക്ക് ശേഷം സഞ്ജുവിന്റെ പിതാവ് ഇന്ത്യന്‍ ക്യാപ്റ്റന്മാരായിരുന്ന ധോണി, കോഹ്ലി, രോഹിത്ത്, മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
സഞ്ജുവിന്റെ 10 വര്‍ഷത്തെ കരിയര്‍ നശിപ്പിച്ചത് മൂന്ന് ക്യാപ്റ്റന്മാരും ദ്രാവിഡുമാണെന്നാണ് സഞ്ജുവിന്റെ പിതാവിന്റെ ഗുരുതര ആരോപണം. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഈ പ്രസ്താവന വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
നന്നായി കളിച്ചിരുന്ന സഞ്ജുവിനെ അനാവശ്യ സമ്മര്‍ദ്ദത്തിന് അടിമപ്പെടുത്തുകയായിരുന്നു സഞ്ജുവിന്റെ പിതാവ് എന്നാണ് പ്രധാന ആരോപണം. രണ്ടാം ടി20യില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ തന്നെ സഞ്ജുവിന്റെ മുഖത്ത് ആ സമ്മര്‍ദ്ദം കാണാമായിരുന്നെന്നും ആരാധകര്‍ വാദിക്കുന്നു.