രണ്ട് സെഞ്ച്വറിയ്ക്ക് ശേഷം ഒരു പൂജ്യമെല്ലാം ആകാം, ക്ഷമിച്ചിരിക്കുന്നു, ഇന്ത്യയ്ക്ക് കൂട്ടതകര്‍ച്ച
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യന്‍ ടീം തകര്‍ച്ച നേരിടുകയാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ ഇത്തവണ പൂജ്യത്തിന് പുറത്തായി. മാര്‍കോ ജാന്‍സന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു സഞ്ജു.
സഹ ഓപ്പണര്‍ അഭിഷേക് ശര്‍മയും (4) നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (4) വേഗം പുറത്തായി. തിലക് വര്‍മ (20), അക്‌സര്‍ പട്ടേല്‍ (27) എന്നിവര്‍ക്ക് ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. റിങ്കു സിംഗും
17 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറ്് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലായിരുന്നു. ്അര്‍ഷദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. ഇരുവരില്‍ നിന്നും ആരാധകര്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.
പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.