സഞ്ജുവിന് പകരം എങ്ങനെ പന്ത് ടി20 ടീമിലെത്തി, അത്ഭുതം കൂറി പൊള്ളോക്ക്
തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയില്‍ വീണ്ടും സെഞ്ച്വറിയുമായി തകര്‍ത്തടിച്ചിരിക്കുകയാണല്ലോ മലയാളി താരം സഞ്ജു സാംസണ്‍. ഇതോടെ സഞ്ജുവിന് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസയുടെ പെരുമഴയാണ്.
സഞ്ജുവിന്റെ പ്രകടനത്തെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക് വാഴ്ത്തി. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ച റിഷഭ് പന്തുമായി സഞ്ജുവിനെ താരതമ്യം ചെയ്ത പൊള്ളോക്ക്, റിഷഭ് പന്തിനേക്കാള്‍ ഇരട്ടി പ്രഹരശേഷിയുള്ള കളിക്കാരനാണ് സഞ്ജുവെന്ന് അഭിപ്രായപ്പെട്ടു.
76 ടി20 മത്സരങ്ങള്‍ കളിച്ചിട്ടും ഒരു സെഞ്ച്വറി പോലും നേടാനാകാത്ത റിഷഭ് പന്തിനെതിരെ 37 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനെ തിരഞ്ഞെടുക്കാത്തതില്‍ പൊള്ളോക്ക് അത്ഭുതം പ്രകടിപ്പിച്ചു.
സഞ്ജുവിന്റെ പ്രകടനത്തെ 'ഒന്നുകില്‍ സെഞ്ച്വറി അല്ലെങ്കില്‍ പൂജ്യം' എന്ന രീതിയില്‍ വിശേഷിപ്പിച്ച ആരാധകര്‍, പുതിയ കാലത്തെ വീരേന്ദര്‍ സെവാഗ് ആയി സഞ്ജുവിനെ വിശേഷിപ്പിച്ചു. ഇന്ത്യന്‍ ടീമിലെ ട്രാവിസ് ഹെഡ് എന്നും ആരാധകര്‍ സഞ്ജുവിനെ വിളിക്കുന്നു.