Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

നീതി നിഷേധത്തിന്റെ നീറുന്ന ഓര്‍മ്മകള്‍, സഞ്ജുവിനിന്ന് അരങ്ങേറ്റ ദിനം

06:08 PM Jul 23, 2024 IST | admin
UpdateAt: 06:08 PM Jul 23, 2024 IST
Advertisement

ദേവ്ദത്ത് എം

Advertisement

മൂന്ന് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് സഞ്ജു സാംസണ്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത് എന്നൊരു പോസ്റ്റ് കണ്ടപ്പോള്‍ ആണ് അയാളുടെ ഏകദിന മാച്ച് ലിസ്റ്റ് വീണ്ടും ഒന്ന് എടുത്ത് നോക്കിയത്.

ശ്രീലങ്കയ്ക്ക് എതിരെ അവസാന മാച്ചില്‍ ലഭിച്ച അരങ്ങേറ്റത്തില്‍ 46(46) സ്‌കോര്‍ ചെയ്ത് ഈ ഒറ്റ കളിക്ക് ശേഷം ഏകദിനത്തിില്‍ ലഭിക്കുന്ന അവസരം 364 ദിവസം കഴിഞ്ഞ് 2022 ജൂലൈ 22 ന് ആണ് എന്നതാണ് രസം. രണ്ടാമത് ലഭിച്ച സീരീസില്‍ ഒരു ഫിഫ്റ്റി, ഒരു നേട്ടൗട്ട്, അടുത്ത ലഭിച്ച രണ്ട് അവസരത്തില്‍ ഒരെണ്ണത്തില്‍ മാന്‍ ഓഫ് ദി മാച്ച്.

Advertisement

അതിന് ശേഷം ഉള്ളതാണ് സഞ്ജുവിനെ മാക്‌സിമം അവസാനം ഇറക്കാന്‍ നോക്കിയ സൗത്ത് ആഫ്രിക്കക്ക് എതിരെ 3 നോട് ഔട്ട് വന്ന സീരീസ്, അതില്‍ കുല്‍ദീപിന്റെ കൂടെ ഉള്ള ആ കിടിലന്‍ പാര്‍ട്ണര്‍ഷിപ് ഒരെണ്ണം, സ്‌കോറിംഗ് 86 റണ്‍സ് 63 പന്തില്‍.

പിന്നെ കിട്ടിയ ന്യൂ സീലന്‍ഡ് സീരീസില്‍ ആദ്യം മാച്ചില്‍ 36 അടിച്ച ആളെ പിന്നീടുള്ള രണ്ട് കളിയും ഡ്രോപ്പ് ചെയ്യുന്നു. 9 മാസം കഴിഞ്ഞ് വിന്‍ഡീസിനെതിരെ കിട്ടിയ അവസരത്തില്‍ ആദ്യ കളിയില്‍ ഒന്‍പത് റണ്‍സിന് പുറത്തായപ്പോള്‍ പൊങ്ങി വന്ന 'അവസരം മുതലാക്കൂ..' റോക്കറ്റുകളുടെ അണ്ണാക്കില്‍ തൊട്ടടുത്ത കളിയില്‍ ഫിഫ്റ്റി.

അത് കഴിഞ്ഞ സമയത്താണ് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ച മൂന്ന് സീരിയസിലും ആദ്യ 45 പേരില്‍ പോലും ഇല്ലാത്ത ഒരു കളിക്കാരന്‍ ആയി ഒഴിവാക്കി വിടുന്നത്. പിന്നീട് ലോകകപ്പ് കഴിഞ്ഞ് കിട്ടുന്ന രണ്ട് കളിയില്‍ ഒന്നില്‍ സെഞ്ച്വറി, വീണ്ടും മാന്‍ ഓഫ് ദി മാച്ച്.

എന്നിട്ട് ഇപ്പോഴും വാദം 'അവസരം മുതലാക്കുന്നില്ല..' എന്ന്..

Advertisement
Next Article