സഞ്ജുവിന് ലഭിച്ച പിന്തുണ മറ്റുള്ളവര്‍ക്കും പ്രതീക്ഷ നല്‍കുന്നു, തുറന്ന് പറഞ്ഞ് ജിതേഷ് ശര്‍മ്മ
സഞ്ജു സാംസണെ ഇന്ത്യന്‍ ടീം തിരികെ കൊണ്ടുവന്ന് കളിക്കാന്‍ അവസരം നല്‍കിയത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ. ഇത് പ്ലെയിംഗ് ഇലവനില്‍ ഇല്ലാത്തവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും അവരുടെ സമയം വരുമ്പോള്‍ അവര്‍ക്കും ഇതേ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജിതേഷ് പറയുന്നു.
'സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കിയതില്‍ സന്തോഷമുണ്ട്. ഇത് പ്ലെയിംഗ് ഇലവനില്‍ ഇടം നേടാന്‍ കാത്തിരിക്കുന്ന താരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. അവസരം ലഭിക്കുമ്പോള്‍ തങ്ങള്‍ക്കും ഇതേ പിന്തുണ ലഭിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്' ജിതേഷ് കുമാര്‍ പറഞ്ഞു.
ജിതേഷ് ശര്‍മയുടെ വാക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ശക്തമായ ടീം സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നു, അവിടെ പ്ലെയിംഗ് ഇവനനില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ കളിക്കാരനും പിന്തുണ അനുഭവപ്പെടുന്നുണ്ട്. ഇത് മുഴുവന്‍ ടീമിനും ആത്മവിശ്വാസം വളര്‍ത്തുന്നു.
അതെസമയം അതെസമയം ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ സെഞ്ച്വറി നേടാനായത് സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ തുടര്‍ന്നുളള മത്സരത്തില്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമാകാന്‍ തന്നെ സഹായിക്കുമെന്നാണ് സഞ്ജു പ്രതീക്ഷിക്കുന്നത്.