ടീം ഇന്ത്യയെ നയിക്കാന്‍ സഞ്ജുവിന് അവസരമൊരുങ്ങുന്നു, സ്വപ്‌നം യാഥാര്‍ത്യമാകുന്നു,
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു മലയാളി താരം സഞ്ജു സാംസണ്‍! ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോഡ് ഭേദിച്ച സഞ്ജുവിന് ഇനി തിരിഞ്ഞുനോക്കേണ്ടതില്ല. ഓപ്പണിംഗ് സ്ഥാനത്ത് ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് ഏറെക്കുറെ സാധിച്ചിരിക്കുന്നു. പരിശീലകന്‍മാരായ ഗൗതം ഗംഭീറും വിവിഎസ് ലക്ഷ്മണും നായകന്‍ സൂര്യകുമാര്‍ യാദവും നല്‍കുന്ന പിന്തുണയാണ് സഞ്ജുവിന്റെ കരുത്ത്.
എന്നാല്‍ സഞ്ജുവിന്റെ മനസ്സില്‍ ഒരു വലിയ സ്വപ്നം ബാക്കിയുണ്ട് - ഇന്ത്യയുടെ ക്യാപ്റ്റന്‍! ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന സഞ്ജുവിന് ഇതുവരെ ദേശീയ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.
പക്ഷേ, കാത്തിരിപ്പിന് വിരാമമിടാന്‍ സമയമായി! ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് ക്യാപ്റ്റന്‍സി ലഭിക്കുമെന്നാണ് സൂചന.
ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് കളിക്കില്ലെന്നാണ് വിവരം. ഏകദിനത്തിലും ടെസ്റ്റിലും സൂര്യയെ തിരികെ കൊണ്ടുവരാനുള്ള ഗംഭീറിന്റെ പദ്ധതിയാണ് ഇതിന് പിന്നില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജുവിന് ക്യാപ്റ്റന്‍സി ലഭിച്ചേക്കും.
ടെസ്റ്റ് ക്രിക്കറ്റിലും സഞ്ജുവിന് അവസരം കാത്തിരിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ സഞ്ജുവിന്റെ ടെസ്റ്റ് അരങ്ങേറ്റം സാധ്യമാണ്.
കൂടാതെ ഏകദിന ടീമിലേക്കും സഞ്ജുവിന്റെ തിരിച്ചുവരവ് ഉടന്‍ ഉണ്ടായേക്കാം. രോഹിത് ശര്‍മയുടെ വിരമിക്കലിന് ശേഷം ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കാം.
എന്നാല്‍, സ്ഥിരതയോടെ തിളങ്ങേണ്ടത് സഞ്ജുവിന് അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചാല്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കും.