സഞ്ജുവിന് നിര്‍ണ്ണായക സ്ഥാനം നല്‍കാനൊരുങ്ങി ബിസിസിഐ, വമ്പന്‍ പ്രഖ്യാപനം ഉടന്‍
2015 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇടക്കിടെ വന്ന് പോകുന്ന സാന്നിധ്യമായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. എന്നാല്‍ നിരന്തരമായ മികച്ച പ്രകടനം ഉണ്ടായിട്ടും മതിയായ അവസരങ്ങള്‍ ലഭിക്കാതെ പലപ്പോഴും ടീമിന് പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഈ വര്‍ഷം സഞ്ജുവിനെ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അവസാന അഞ്ച് ടി20 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി നേടിയ സഞ്ജു, ഇന്ത്യന്‍ ടി20 ടീമിലെ ഏറ്റവും വിശ്വസനീയമായ ബാറ്റര്‍മാരില്‍ ഒരാളായി മാറിയിരിക്കുന്നു.
ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ശര്‍മയ്ക്ക് ശേഷമുള്ള സ്ഥാനം സഞ്ജുവിന് ഉറപ്പാക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇംഗ്ലണ്ട് പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍?
അടുത്ത ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണിനെ വൈസ് ക്യാപ്റ്റനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കു ശേഷം യുവ താരങ്ങളായ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുള്ളതിനാല്‍, ടീമിന്റെ നായകനായ സൂര്യകുമാര്‍ യാദവിന് പിന്തുണ നല്‍കാന്‍ സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ബിസിസിഐ ഒരുങ്ങുന്നതത്രെ.
ഋഷഭ് പന്ത്
ടി20 ഫോര്‍മാറ്റിലെ വിക്കറ്റ് കീപ്പിങ് സ്ഥാനത്ത് ഋഷഭ് പന്തിന് അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരിക്കില്‍ നിന്നുള്ള തിരിച്ചുവരവിന് ശേഷം റിഷഭ് പന്ത് തന്റെ ഏറ്റവും മികച്ച ഫോമില്‍ അല്ലെന്നാണ് വിലയിരുത്തല്‍. ഇത് സഞ്ജുവിന് വലിയ അനുഗ്രഹമായി മാറും.
ഐപിഎല്‍
അടുത്ത ഐപിഎല്‍ സീസണിലെ സഞ്ജുവിന്റെ പ്രകടനം ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു, ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കും.