സഞ്ജുവിനെ കുറിച്ച് ഒരു വാക്ക് മിണ്ടാതെ രോഹിത്തും അഗാര്‍ക്കറും, അവഗണന മറ്റൊരു തലത്തില്‍
മികച്ച പ്രകടനങ്ങള്‍ക്കിടയിലും ഫോമിന്റെ ഉത്തുംഗതയില്‍ സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ആരാധകര്‍ നിരാശയിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമായ സഞ്ജുവിന് ടൂര്‍ണമെന്റില്‍ ഇടം നേടാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ തിരിച്ചടിയില്‍ തളരാതെ സഞ്ജു ആഭ്യന്തര ക്രിക്കറ്റിലും ടി20യിലും മികച്ച പ്രകടനം തുടര്‍ന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സഞ്ജു. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയതും സഞ്ജുവിന്റെ കഴിവ് തെളിയിച്ചു.
ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ തുടങ്ങിയ പ്രമുഖ വിക്കറ്റ് കീപ്പര്‍മാരുടെ സാന്നിധ്യമാണ് സഞ്ജുവിന് തിരിച്ചടിയായത്. ഭാവിയില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
്്അതെസമയം വാര്‍ത്ത സമ്മേളനത്തില്‍ സഞ്ജു സാംസണിനെ ഒഴിവാക്കിയത് എന്ത് കൊണ്ട് എന്ന് വിശദീകരിക്കാന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയോ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറോ തയ്യാറായില്ല എന്നതും ശ്രദ്ധേയമായി. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നതാണ് ടീം സെലക്ഷനില്‍ നിന്ന് പുറന്തള്ളപ്പെട്ടതെന്ന വാര്‍ത്തകളോടും ഇരുവരും പ്രതികരിച്ചില്ല.
ചാമ്പ്യന്‍സ് ട്രോഫി ടീം:
യശസ്വി ജയ്സ്വാളിന് ഏകദിന ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നസ് അനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ കളി.
ഋഷഭ് പന്തും കെ എല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. മുഹമ്മദ് സിറാജിന് ടീമില്‍ ഇടം ലഭിച്ചില്ല.
2023ലെ ഏകദിന ലോകകപ്പിന് ശേഷം മുഹമ്മദ് ഷമി ഏകദിന ടീമിലേക്ക് തിരിച്ചെത്തി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മാത്രം കളിക്കാന്‍ ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി.
'ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ അദ്ദേഹം കളിക്കില്ല,' സെലക്ടര്‍മാരുടെ ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
752 റണ്‍സ് നേടിയെങ്കിലും കരുണ്‍ നായര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. 'ടീമില്‍ ഇടം നേടുക പ്രയാസമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും ശരാശരി 40ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്,' അഗാര്‍ക്കര്‍ പറഞ്ഞു.
ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ (ഇംഗ്ലണ്ട് പരമ്പരയില്‍ മാത്രം).