അവരോട് എനിക്ക് നന്ദിപറയാതെ വയ്യ, ഒടുവില്‍ തുറന്ന് പറഞ്ഞ് സഞ്ജു
ഹൈദരാബാദില്‍ നടന്ന ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിയിലെ താരമായി തിളങ്ങി. 47 പന്തില്‍ 111 റണ്‍സ് അടിച്ചെടുത്ത സഞ്ജുവിന്റെ പ്രകടനമാണ് ഇന്ത്യയുടെ 133 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായത്. എട്ട് സിക്‌സും 11 ഫോറും അടങ്ങിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ് കാണികളെ ആവേശത്തിലാഴ്ത്തി.
മത്സരശേഷം സഞ്ജു തന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചു. 'ഡ്രസ്സിംഗ് റൂമിലെ ഊര്‍ജ്ജവും സഹതാരങ്ങളുടെ പിന്തുണയും എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. എന്റെ കഴിവുകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം എനിക്കറിയാം. എന്നാല്‍ ഓരോ പന്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് എന്റെ സ്വാഭാവിക ഷോട്ടുകള്‍ കളിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഡ്രസ്സിംഗ് റൂമില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും ലഭിച്ച പ്രോത്സാഹനം വളരെ വലുതായിരുന്നു,' സഞ്ജു പറഞ്ഞു.
'രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ വളരെ സമ്മര്‍ദത്തോടെയാണ് കളിക്കുന്നത്. എനിക്ക് മികച്ച പ്രകടനം നടത്താന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ കഴിവ് കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്ക് അത് കഴിയുന്നത്ര തുടരാനാണ് ആഗ്രഹിച്ചത്. ഒരു സമയം ആ പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്റെ ഷോട്ടുകള്‍ കളിക്കുന്നത് തുടരണമെന്നും ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിച്ചു. ഡ്രസ്സിംഗ് റൂമും സഹതാരങ്ങളും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. എന്ത് പറയണമെന്ന് അറിയില്ല' സഞ്ജു വ്യക്തമാക്കി.
'കഴിഞ്ഞ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ റണ്‍സെടുക്കാതെ പുറത്തായി. ഭാവി എന്താകുമെന്ന് അറിയാതെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പരമ്പരയിലും ടീം മാനേജ്മെന്റ് എന്നെ പിന്തുണച്ചു. എന്റെ ക്യാപ്റ്റനും കോച്ചിനും ആശ്വസിക്കാന്‍ എന്തെങ്കിലും നല്‍കിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഒരോവറില്‍ കൂടുതല്‍ സിക്സുകള്‍ അടിക്കാന്‍ ശ്രമിക്കുന്നു. അതിനെ ഞാന്‍ പിന്തുടര്‍ന്നു. ഇന്ന് അതിന് സാധിച്ചു' സഞ്ജു പറഞ്ഞു.
കഴിഞ്ഞ പരമ്പരയിലെ പരാജയത്തില്‍ നിരാശനായിരുന്നെങ്കിലും ടീം മാനേജ്‌മെന്റിന്റെ പിന്തുണ തനിക്ക് വലിയ ആശ്വാസം നല്‍കിയെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഒരു ഓവറില്‍ കൂടുതല്‍ സിക്‌സറുകള്‍ അടിക്കാന്‍ പരിശീലിച്ചിരുന്നതായും അത് ഇന്ന് ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും സഞ്ജു വ്യക്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 297 റണ്‍സാണ് നേടിയത്. സഞ്ജുവിനൊപ്പം സൂര്യകുമാര്‍ യാദവും (75) തിളങ്ങി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ