Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അശ്വിന് പ്രത്യേക സന്ദേശം അയച്ച് അയച്ച് സഞ്ജു സാംസണ്‍

05:27 PM Dec 18, 2024 IST | Fahad Abdul Khader
UpdateAt: 05:27 PM Dec 18, 2024 IST
Advertisement

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കുകയാണല്ലോ. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷമാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റില്‍ 537 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്.

Advertisement

അശ്വിന്റെ ക്രിക്കറ്റ് ജീവിതത്തിലെ നാഴികക്കല്ലുകള്‍:

ടെസ്റ്റ്: 106 മത്സരങ്ങള്‍, 537 വിക്കറ്റുകള്‍, 6 സെഞ്ച്വറികള്‍, 3503 റണ്‍സ്
ഏകദിനം: 116 മത്സരങ്ങള്‍, 156 വിക്കറ്റുകള്‍
ട്വന്റി 20: 65 മത്സരങ്ങള്‍, 72 വിക്കറ്റുകള്‍
ഐപിഎല്‍: 211 മത്സരങ്ങള്‍, 180 വിക്കറ്റുകള്‍

Advertisement

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി കാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച അനുഭവം അശ്വിന് എന്നും പ്രിയപ്പെട്ടതായിരുന്നു. സഞ്ജുവിനെക്കുറിച്ച് പലപ്പോഴും അദ്ദേഹം പ്രശംസയോടെ സംസാരിക്കാറുണ്ട്.

അശ്വിന്റെ വിരമിക്കല്‍ വാര്‍ത്തയറിഞ്ഞ സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ചു. 'ഓണ്‍ ഫീല്‍ഡിലും പുറത്തും താങ്കള്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ തന്നു. അശ്വിന്‍ അണ്ണാ, എല്ലാ കാര്യങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു,' എന്നാണ് സഞ്ജു കുറിച്ചത്.

മൂന്ന് സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജുവിന്റെ നേതൃത്വത്തില്‍ കളിച്ച അശ്വിന്‍, ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികച്ചതാണെന്നും തന്റെ അനുഭവസമ്പത്ത് സഞ്ജുവുമായി പങ്കുവെക്കാറുണ്ടെന്നും അശ്വിന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Advertisement
Next Article