പേസിന്റെ പറുതീസയില്‍ സഞ്ജുവിന് ദക്ഷിണാഫ്രിക്കന്‍ പരീക്ഷണം, എന്തും സംഭവിക്കാം
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് വെള്ളിയാഴ്ച ഡര്‍ബനില്‍ തുടക്കമാകും. 2024 ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്.
പേസ് പിച്ചുകളുടെ നാടായ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള വെല്ലുവിളിയാണ് മലയാളി താരം സഞ്ജു സാംസണിന് മുന്നിലുള്ളത്. സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ അഭിഷേക് ശര്‍മയ്ക്കൊപ്പം വിക്കറ്റ് കീപ്പിംഗ് ചുമതലയും സഞ്ജു നിര്‍വഹിക്കും.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ പല പ്രമുഖ താരങ്ങളും ഇടം പിടിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയാണ് ഇതിന് കാരണം. ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ, യാഷ് ദയാല്‍ തുടങ്ങിയവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങള്‍.
ഡര്‍ബനിലാണ് ആദ്യ മത്സരം. തുടര്‍ന്ന് ഗിബെര്‍ഹ, സെഞ്ചൂറിയന്‍, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരങ്ങള്‍ തത്സമയം കാണാം. ഇന്ത്യന്‍ സമയം വൈകിട്ട്് എട്ടര മണിയ്ക്കാണ് മത്സരങ്ങള്‍ തുടക്കമാകുക.
ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.
ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോറ്റ്‌സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡൊണോവന്‍ ഫെറെര, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ ജാന്‍സെന്‍, ഹെന്റിച്ച് ക്ലാസെന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്ലാലി എംപോങ്വാന, എന്‍ഖാബ പീറ്റര്‍, റയാന്‍ റിക്ക്ല്‍റ്റണ്‍, ആന്‍ഡിലെ സിമെലെയ്ന്‍, ലൂത്തോ സിപാംല (മൂന്നാമത്തെയും നാലാമത്തെയും ടി20).