For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നിര്‍ണ്ണായക തീരുമാനമെടുത്ത് സഞ്ജു, വിവാദങ്ങള്‍ക്കിടെ കൊല്‍ക്കത്തയില്‍ സൂപ്പര്‍ ലാന്‍ഡിംഗ്

05:27 PM Jan 20, 2025 IST | Fahad Abdul Khader
Updated At - 05:27 PM Jan 20, 2025 IST
നിര്‍ണ്ണായക തീരുമാനമെടുത്ത് സഞ്ജു  വിവാദങ്ങള്‍ക്കിടെ കൊല്‍ക്കത്തയില്‍ സൂപ്പര്‍ ലാന്‍ഡിംഗ്

ചാമ്പ്യന്‍സ് ട്രോഫി ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ സഞ്ജു സാംസണ്‍ കൊല്‍ക്കത്തയിലെത്തി. തനിയ്‌ക്കെതിരെ കെസിഎയുടെ ഭാഗത്ത് നിന്നും പോലും ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഏറെ നിരാശനാണ് സഞ്ജു. എന്നാല്‍ ആരോപണങ്ങളോട്് പ്രതികരിക്കേണ്ടെന്ന നിലപാടാണ് സഞ്ജു തീരുമാനിച്ചിരിക്കുന്നത്.

അതെസമയം ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ച സഞ്ജുവിന് പിന്തുണ കിട്ടാത്തതില്‍ ഖേദമുണ്ടെന്ന് കേരള ടീമിന്റെ മുന്‍ പരിശീലകന്‍ പി. ബാലചന്ദ്രന്‍ പ്രതികരിച്ചു.

Advertisement

ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ടാണ് അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ടീം പ്രഖ്യാപിച്ചത്. റിഷഭ് പന്തിനെയാണ് സഞ്ജുവിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍, സഞ്ജുവിനെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കാന്‍ അഗാര്‍ക്കറോ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോ തയ്യാറായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കളിക്കാതിരുന്നതാണ് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ഈഗോയാണ് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയില്‍ കളിപ്പിക്കാതിരുന്നതിന് പിന്നിലെന്ന ആരോപണവുമായി ശശി തരൂര്‍ രംഗത്തെത്തിയതോടെ വിവാദം കൂടുതല്‍ രൂക്ഷമായി.

വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ കരുണ്‍ നായരെ ടീമിലെടുക്കാതെ സഞ്ജുവിന്റെ കാര്യത്തില്‍ മാത്രം ഈ നിബന്ധന പറയുന്നതില്‍ പൊരുത്തക്കേട് ഉണ്ടെന്ന് പി. ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Advertisement

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കായി കൊല്‍ക്കത്തയിലെത്തിയ സഞ്ജു പരിശീലനം ആരംഭിച്ചു കഴിഞ്ഞു. 22ന് ആരംഭിക്കുന്ന പരമ്പരയില്‍ സഞ്ജു ഓപ്പണറായി തന്നെ തുടരുമെന്നാണ് സൂചന.

Advertisement