ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താം, കളിക്കാന്‍ സഞ്ജു തയ്യാര്‍, തീരുമാനമെടുക്കാതെ കേരളം
വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് സഞ്ജു സാംസണ്‍ രംഗത്ത് വന്നിട്ടും തീരുമാനമെടുക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷന്‍. ടൂര്‍ണമെന്റ് പകുതിയോളം പിന്നിട്ടിട്ടും കേരള ടീമില്‍ ഇടം നേടാനാകാത്തതില്‍ നിരാശനായ സഞ്ജുവാണ് കളിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.
സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള ക്യാപ്റ്റനായിരുന്ന സഞ്ജു, വിജയ് ഹസാരെ ട്രോഫിക്കുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുത്തിരുന്നില്ല. ഇതാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ കാരണമത്രെ.
എന്നാല്‍ ഇപ്പോള്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നതിനിടെ കേരള ടീമിനൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സഞ്ജു കെസിഎയെ സമീപിച്ചിരിക്കുകയാണ്.
നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരിക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വിമര്‍ശിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ സഞ്ജുവിന് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വഴി തുറക്കുമായിരുന്നു എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.
ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സാധിക്കും.