For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സഞ്ജുവിനെ തേടി ആരും ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോര്‍ഡ്, ഇതെങ്ങനെ സഹിക്കും

09:31 AM Nov 11, 2024 IST | Fahad Abdul Khader
UpdateAt: 09:31 AM Nov 11, 2024 IST
സഞ്ജുവിനെ തേടി ആരും ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോര്‍ഡ്  ഇതെങ്ങനെ സഹിക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ മൂന്ന് പന്തില്‍ പൂജ്യത്തിന് പുറത്തായതോടെ മലയാളി താരം സഞ്ജു സാംസണ്‍ ആരും ആഗ്രഹിക്കാത്ത ഒരു ദുഷ്‌കരമായ ഒരു റെക്കോര്‍ഡിന് ഉടമയായി. ട്വന്റി 20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കൈവരിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു സഞ്ജു. എന്നാല്‍ മാര്‍ക്കോ ജാന്‍സന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്നതിന് മുമ്പ് രണ്ട് പന്തുകള്‍ മാത്രമേ അദ്ദേഹത്തിന് നേരിടാനായുള്ളൂ.

ഈ വര്‍ഷം (2024) ടി20യില്‍ സഞ്ജുവിന്റെ നാലാമത്തെ പൂജ്യമാണിത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏതൊരു ഇന്ത്യന്‍ ബാറ്ററും നേടിയതില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് ഇതോടെ സഞ്ജു ഉടമയായി. ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരെല്ലാം ഒരു വര്‍ഷത്തില്‍ 3 പൂജ്യങ്ങള്‍ വീതം നേടിയിട്ടുണ്ട്. ഇതാണ് സഞ്ജു മറികടന്നത്.

Advertisement

സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനം പാഴായപ്പോള്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് ജയിച്ചു. ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ (47) മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ിരുടീമുകളും 1-1ന് സമനിലയിലായി. കൂടാതെ ഇന്ത്യയുടെ തുടര്‍ച്ചയായ 11 മത്സര വിജയങ്ങളുടെ റെക്കോര്‍ഡിനും ഈ തോല്‍വി അവസാനമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 124/6 എന്ന നിലയിലാണ് പുറത്തായത്. ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 66/6, 86/7 എന്നീ നിലകളിലായിരുന്നു. എന്നാല്‍ സ്റ്റബ്സും ജെറാള്‍ഡ് കോയറ്റ്സിയും (19) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.

Advertisement

Advertisement