Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഗംഭീറിന്റെ മുഖത്ത് നോക്കാല്‍ പോലും മടിച്ചിരുന്നു, വമ്പന്‍ വെളിപ്പെടുത്തലുമായി സഞ്ജു

11:31 AM Oct 23, 2024 IST | admin
UpdateAt: 11:31 AM Oct 23, 2024 IST
Advertisement

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീരിന്റെ മുഖത്തുനോക്കാന്‍ മടിച്ചിരുന്നതായി മലയാളി താരം സഞ്ജു സാംസണിന്റെ വെളിപ്പെടുത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിമല്‍ കുമാറുമായി സംസാരിച്ചപ്പോഴാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

Advertisement

'ടീം പരിശീലകനും താരവുമായി മികച്ച ബന്ധം ഉണ്ടായിരിക്കണം. എന്നാല്‍ പരിശീലകന്‍ തന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ അത് ഉപയോഗപ്പെടുത്താന്‍ കഴിയണം. അവസരങ്ങള്‍ നല്‍കിയാല്‍ നിരാശപ്പെടുത്തില്ലെന്ന് ഗംഭീരിന് മനസ്സിലാക്കാന്‍ ഹൈദരാബാദില്‍ എനിക്ക് കഴിഞ്ഞു,' സഞ്ജു സാംസണ്‍ പറഞ്ഞു.

തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും തന്റെ സമയം വരുമെന്ന് വിശ്വസിച്ചിരുന്നതായും ഹൈദരാബാദില്‍ സെഞ്ച്വറി നേടിയപ്പോള്‍ ഗംഭീര്‍ കൈയ്യടിക്കുന്നത് കണ്ട് വലിയ സന്തോഷം തോന്നിയതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Advertisement

ആദ്യ രണ്ട് മത്സരങ്ങളില്‍ 39 റണ്‍സ് മാത്രം നേടിയ സഞ്ജുവിന്റെ ടീമിലെ സ്ഥാനം അപകടത്തിലായിരുന്നു. എന്നാല്‍ ഗംഭീറും സൂര്യകുമാര്‍ യാദവും സഞ്ജുവിന് പിന്തുണ നല്‍കി. മൂന്നാം ട്വന്റി20യില്‍ 47 പന്തില്‍ 111 റണ്‍സ് നേടിയാണ് സഞ്ജു ടീമിന്റെ വിശ്വാസം കാത്തത്.

Advertisement
Next Article