ടീം ഇന്ത്യയില്‍ വീണ്ടും സഞ്ജു, രണ്ട് സര്‍പ്രൈസ് താരങ്ങള്‍, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
അടുത്തമാസം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന നാല് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ തിലക് വര്‍മ്മയും തിരിച്ചെത്തി. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ് എന്നിവര്‍ ടീമിലെ പുതുമുഖങ്ങളാണ്.
സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മ്മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. സഞ്ജുവും അഭിഷേക് ശര്‍മ്മയുമാണ് ഓപ്പണര്‍മാര്‍. റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്.
രമണ്‍ദീപ് സിംഗ് പേസ് ഓള്‍റൗണ്ടറാണ്. വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവര്‍ സ്പിന്നര്‍മാരാണ്.
മായങ്ക് യാദവ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മായങ്കും റിയാന്‍ പരാഗും പരിക്കിന്റെ പിടിയിലാണ്.
പരമ്പരയിലെ മത്സരങ്ങള്‍:
നവംബര്‍ 8: ഒന്നാം ടി20, ഡര്‍ബന്‍
നവംബര്‍ 10: രണ്ടാം ടി20, ഗ്‌കെബെര്‍ഹ
നവംബര്‍ 13: മൂന്നാം ടി20, സെഞ്ചൂറിയന്‍
നവംബര്‍ 15: നാലാം ടി20, ജോഹന്നാസ്ബര്‍ഗ്
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:
സൂര്യകുമാര്‍ യാദവ് (സി), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.