തീയായി സഞ്ജൂ, കൂടെ പിള്ളേരും, കേരളത്തിന് തകര്‍പ്പന്‍ സ്കോര്‍
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവയ്ക്കെതിരെ കേരളം തകര്‍പ്പന്‍ സ്കോര്‍ നേടി. മഴയെത്തുടര്‍ന്ന് 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്.
ഇന്ത്യന്‍ താരം സഞ്ജു സാംസണ് (31), സല്മാന് നിസാര്‍ (34), അബ്ദുള്‍ ബാസിത് (23) എന്നിവരുടെ മികച്ച പ്രകടനമാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്.
ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. സഞ്ജുവും രോഹന് കുന്നുമ്മലും (19) ചേര്‍ന്ന് കേരളത്തിന് ആക്രമണാത്മകമായ തുടക്കം നല്കി. 15 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്സില്‍ 4 ഫോറും 2 സിക്സറുകളും ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ഹീറോ സല്മാന് നിസാര്‍ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവച്ചു. 20 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സല്‍മാന്റെ ഇന്നിംഗ്സില്‍ 3 ഫോറും ഒരു സിക്സറും ഉള്‍പ്പെട്ടിരുന്നു. അവസാന ഓവറുകളില്‍ അബ്ദുള്‍ ബാസിത് 13 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് കേരളത്തിന്റെ സ്കോര്‍ ഉയര്‍ത്തി.