തകര്‍ന്നത് അസാധ്യ റെക്കോര്‍ഡുകള്‍, സഞ്ജു ചെയ്തത് അവിശ്വസനീയമായത
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണ്‍ കത്തിക്കയറിയകാണല്ലോ ക്രിക്കറ്റ് ലോകത്തെ ഇന്നത്തെ വലിയ വാര്‍ത്ത! മഴപോലെ പെയ്ത സിക്‌സറുകളും ബൗണ്ടറികളുമായി ഒരു വെടിക്കെട്ട് സെഞ്ച്വറിയാണ് സഞ്ജു സമ്മാനിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയ സഞ്ജുവിന് നേരെ വിമര്‍ശനങ്ങളുടെ മഴ പെയ്തിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയാണ് സഞ്ജു തന്റെ ബാറ്റുകൊണ്ട് നല്‍കിയത്.
22 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയ സഞ്ജു 40 പന്തുകളില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കി എല്ലാവരെയും അമ്പരപ്പിച്ചു. ഇതോടെ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ ട്വന്റി20 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി.
35 പന്തുകളില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ ഒന്നാമത്. 45 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ സൂര്യയുടെ റെക്കോര്‍ഡാണ് സഞ്ജു തകര്‍ത്തത്. കൂടാതെ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി.
റിഷാദ് എറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സറുകള്‍ പറത്തി സഞ്ജു ആരാധകരെ ആവേശത്തിലാഴ്ത്തി. 47 പന്തുകളില്‍ 111 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 11 ബൗണ്ടറികളും 8 സിക്‌സറുകളും ഈ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു. 236 എന്ന അത്ഭുതകരമായ സ്ട്രൈക്ക് റേറ്റും ശ്രദ്ധേയമായി.
നായകന്‍ സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് 173 റണ്‍സിന്റെ പങ്കാളിത്തം പടുത്തുയര്‍ത്തിയ സഞ്ജു ഇന്ത്യയെ ഒരു വലിയ സ്‌കോറിലേക്ക് നയിച്ചു. ട്വന്റി20 ടീമില്‍ സ്ഥിര സ്ഥാനം നേടാനുള്ള സഞ്ജുവിന്റെ ശ്രമങ്ങള്‍ക്ക് ഈ സെഞ്ച്വറി കരുത്ത് പകരും.