വിളിയ്ക്ക് ക്യാപ്റ്റാ റിവ്യൂ, ക്യാച്ച് ഞാന്‍ കണ്ടതാ, രോഹിത്തിനെ നിര്‍ബന്ധിച്ച് സര്‍ഫറാസ്, പിന്നെ സംഭവിച്ചത്
ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്റെ സൂക്ഷ്മതയില്‍ അശ്വിന് വിക്കറ്റ്. ആദ്യ ദിനം ലഞ്ചിന് പിരിയുന്നതിന് മുമ്പാണ് സര്‍ഫറാസ് തന്റെ ഗെയിം ലേണിംഗ് കഴിവ് കൊണ്ട് ഇന്ത്യയ്ക്ക് വിലപ്പെട്ട ഒരു വിക്കറ്റ് സമമാനിച്ചത്. അശ്വിന്‍ വീഴ്ത്തിയ വില്‍ യങ്ങിന്റെ വിക്കറ്റാണ് സര്‍ഫറാസ് ഉറപ്പിച്ചത്.
പന്ത് യങ്ങിന്റെ ഗ്ലൗസില്‍ തട്ടി റിഷഭ് പന്തിന്റെ കൈകളിലൊതുങ്ങിയെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. എന്നാല്‍ ലെഗ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തുകൊണ്ടിരുന്ന സര്‍ഫറാസ് ഈ ക്യാച്ച് കണ്ടിരുന്നു.
സര്‍ഫറാസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ചു. മനസ്സില്ലാ മനസ്സോടെ രോഹിത്ത് റിവ്യു എടുത്തു. റീപ്ലേയില്‍ ക്യാച്ച് വ്യക്തമായതോടെ ന്യൂസിലാന്‍ഡിന് രണ്ടാം വിക്കറ്റ് നഷ്ടമായി.
നേരത്തെ അശ്വിന്‍ തന്നെ ടോം ലാഥമിനെയും പുറത്താക്കിയിരുന്നു. മത്സരത്തില്‍ന്യൂസിലന്‍ഡ് 259 റണ്‍സിനാണ് പുറത്തായത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറിന്റെ ബൗളിംഗ് പ്രകടനമാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയിലാണ്.
നേരത്തെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ സര്‍ഫറാസിനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ പുറത്തായി. പരിക്കില്‍ നിന്ന് മുക്തനായ ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തി. കുല്‍ദീപിനെ മാറ്റിയാണ് വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയത്. സിറാജിന് പകരം ആകാശ് ദീപും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്തി.