ഓടല്ലേ, ഓടല്ലേ.. പന്തിനോട് അലറി സര്‍ഫറാസ്, എന്നിട്ടും പന്ത് ചെയ്തത്
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സര്‍ഫറാസ് ഖാന്‍ 150 റണ്‍സ് നേടി ഇന്ത്യയെ തോളിലേറ്റി. റിഷഭ് പന്തുമായി ചേര്‍ന്ന് 177 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സര്‍ഫറാസ് 150 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ പുറത്തായി.
മത്സരത്തിന്റെ 55-ാം ഓവറില്‍ ഒരു രസകരമായ സംഭവമുണ്ടായി. റിഷഭ് പന്തും സര്‍ഫറാസ് ഖാനും തമ്മില്‍ റണ്‍സെടുക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ആശയക്കുഴപ്പമാണ് ഈ രസകരമായ സംഭവത്തിന് ആധാരം. റണ്ണൗട്ടില്‍ നിന്ന് പന്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.
മാറ്റ് ഹെന്റിയുടെ പന്തില്‍ രണ്ടാം റണ്ണിന് ശ്രമിച്ച പന്തിന് പിഴച്ചു. ഓടണ്ട എന്ന് സര്‍ഫറാസ് നിലവിളിച്ചും പിച്ചില്‍ നിന്നും ചാടിയുമൊക്കെ അലറി വിളിച്ചിട്ടും പന്ത് അത് ശ്രദ്ധിച്ചില്ല. എന്നാല്‍ പന്തിന്റെ ഭാഗ്യത്തിന് ഫീല്‍ഡര്‍ കോണ്‍വെ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞ് കൊടുത്ത പന്ത് സ്റ്റംമ്പില്‍ നിന്നും വളരെ അകലെയായിരുന്നു. ഇത റിഷഭിനെ പുറത്താകലില്‍ നിന്നും രക്ഷപ്പെടുത്തി.
സര്‍ഫറാസ് 150 റണ്‍സ് നേടിയ ശേഷം ടിം സൗത്തിയുടെ പന്തില്‍ പുറത്തായി. പന്ത് 99 റണ്‍സില്‍ വില്യം ഓറൗര്‍ക്കെയുടെ പന്തില്‍ പുറത്തായി.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കി. 195 പന്തില്‍ നിന്ന് 18 ഫോറും 3 സിക്‌സും സഹിതം 150 റണ്‍സ് നേടിയ സര്‍ഫറാസ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കഴിവ് തെളിയിച്ചു.