For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

വന്‍ അപ്പീലുമായി സര്‍ഫറാസ്, തിരിഞ്ഞു നോക്കാതെ ഇന്ത്യയുടെ സഹതാരങ്ങള്‍

12:24 PM Dec 02, 2024 IST | Fahad Abdul Khader
Updated At - 12:25 PM Dec 02, 2024 IST
വന്‍ അപ്പീലുമായി സര്‍ഫറാസ്  തിരിഞ്ഞു നോക്കാതെ ഇന്ത്യയുടെ സഹതാരങ്ങള്‍

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് ഖാന്‍ രസകരമായ ഒരു അപ്പീല്‍ നടത്തി. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ പന്ത് ഹനോ ജേക്കബ്സ് രണ്ട് തവണ തട്ടിയിട്ടതിന് പിന്നാലെയാണ് സര്‍ഫറാസ് അപ്പീല്‍ ചെയ്തത്.

എന്നാല്‍ സഹതാരങ്ങള്‍ ആരും സര്‍ഫറാസിനെ പിന്തുണച്ചില്ല, ഇതോടെ ഒടുവില്‍ സര്‍ഫറാസും ഗദ്യന്തരമില്ലാതെ പിന്‍വാങ്ങി.

Advertisement

മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ 240 റണ്‍സിന് പുറത്തായി. സാം കോണ്‍സ്റ്റാസ് (107), ഹനോ ജേക്കബ്സ് (61) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ 257 റണ്‍സ് നേടി. യശസ്വി ജയ്സ്വാള്‍ (45), ശുഭ്മന്‍ ഗില്‍ (50) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. രോഹിത് ശര്‍മ (3), സര്‍ഫറാസ് ഖാന്‍ (1) എന്നിവര്‍ വേഗത്തില്‍ പുറത്തായി.

Advertisement

Advertisement