Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അയാള്‍ക്ക് ഇനി വിശ്രമിക്കാനാണ് പ്ലാനെങ്കില്‍ ക്യാപ്റ്റനെ പുറത്താക്കണം, രോഹിത്തിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌ക്കര്‍

06:24 AM Nov 05, 2024 IST | Fahad Abdul Khader
UpdateAt: 06:24 AM Nov 05, 2024 IST
Advertisement

ബോര്‍ഡര്‍ ഗവാസ്്ക്കര്‍ ട്രോഫിയില്‍ ഇന്ത്യ പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കുന്നതാകും നന്നാകുക എന്ന വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌ക്കര്‍. ആദ്യ രണ്ട് ടെസ്റ്റുകളില്‍ രോഹിത് ശര്‍മ്മയുടെ ലഭ്യത സ്ഥിരീകരിച്ചില്ലെങ്കില്‍, സെലക്ഷന്‍ കമ്മിറ്റി ഒരു പുതിയ ക്യാപ്റ്റനെ നിയമിക്കണമെന്നും 36 കാരനായ രോഹിത്തിനെ ഒരു ബാറ്ററായി മാത്രം കളിപ്പിക്കണമെന്നുമാണ്് ഗവാസക്കര്‍ പറയുന്നത്.

Advertisement

വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ആദ്യ ടെസ്റ്റോ രണ്ടാം ടെസ്റ്റോ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറ രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കും. രോഹിത്തില്ലാത്ത സാഹചര്യത്തില്‍ അഭിമന്യു ഈശ്വരന്‍ യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നുമാണ് സൂചന. ആദ്യ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ ഇന്ത്യയെ നയിക്കുന്നതിനെ ഗവാസ്‌കര്‍ അനുകൂലിക്കുന്നില്ല, കാരണം ഇത് അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഗവാസ്‌ക്കര്‍ വിലയിരുത്ത്ുന്നു.

'ക്യാപ്റ്റന്‍ ആദ്യ ടെസ്റ്റില്‍ കളിക്കേണ്ടത് പ്രധാനമാണ്. അദ്ദേഹത്തിന് ഫിറ്റ്‌നസ് ഇല്ലെങ്കില്‍ അത് വ്യത്യസ്തമായ ഒരു സാഹചര്യമാണ്. നിങ്ങളുടെ ക്യാപ്റ്റന്‍ ആദ്യ മത്സരത്തില്‍ ലഭ്യമല്ലെങ്കില്‍, നിങ്ങളുടെ ഡെപ്യൂട്ടി സമ്മര്‍ദ്ദത്തിലാകും. ഒരു ടീമിനെ നയിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. രോഹിത് ശര്‍മ്മ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നും രണ്ടാം മത്സരവും നഷ്ടപ്പെടുത്തുമെന്നും ഞാന്‍ എവിടെയോ വായിച്ചു. പ്രശ്‌നം വ്യക്തിപരമാണെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തോട് വിശ്രമിക്കാന്‍ പറയണം' ഗവാസ്‌ക്കര്‍ പറഞ്ഞു.

Advertisement

'നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, നിങ്ങള്‍ക്ക് ഒരു ബാറ്ററായി തിരിച്ചെത്താം, ക്യാപ്റ്റനല്ല. ഞങ്ങള്‍ ടീമിന്റെ വൈസ് ക്യാപ്റ്റന് ക്യാപ്റ്റന്റെ ആംബാന്‍ഡ് നല്‍കുകയാണ്. തുടക്കം മുതല്‍ ഒരു ലീഡര്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ ഒരു ടെസ്റ്റ് പരമ്പര 3-0ന് തോല്‍ക്കുമ്പോള്‍, ഒരു ക്യാപ്റ്റന്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്' സുനില്‍ ഗവാസ്‌കര്‍ സ്‌പോര്‍ട്‌സ് തക്കില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്ക് ശേഷം, ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് കളിക്കാരെ ഒന്നിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ഒരു ക്യാപ്റ്റന്റെ ആവശ്യമുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.

'ഇന്ത്യന്‍ ക്രിക്കറ്റ് എല്ലാറ്റിനും മുകളിലാണ്. നമ്മള്‍ ന്യൂസിലന്‍ഡിനെ 3-0ന് പരാജയപ്പെടുത്തിയിരുന്നെങ്കില്‍, സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. എന്നല്‍, നമ്മള്‍ പരമ്പര 0-3ന് തോറ്റു, കളിക്കാരെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ഒരു ക്യാപ്റ്റന്റെ ആവശ്യമുണ്ട്. നിങ്ങളുടെ ക്യാപ്റ്റന്‍ തുടക്കം മുതല്‍ ലഭ്യമല്ലെങ്കില്‍, ഒരു പുതിയ ക്യാപ്റ്റനുമായി മുന്നോട്ട് പോകുന്നതാണ് നല്ലത്' ഗവാസ്‌കര്‍ ആഞ്ഞടിച്ചു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നവംബര്‍ 22 ന് പെര്‍ത്തില്‍ ആരംഭിക്കും.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25-നുള്ള ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

Advertisement
Next Article