സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട് തകരുന്നു, പാക് കൊടുങ്കാറ്റ്
പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് നാടകീയമായി തകര്‍ന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 30 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലാണ്.
പാക് സ്പിന്നര്‍മാരയ സാജിദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നോമന്‍ അലി രണ്ട് വിക്കറ്റുകള്‍ നേടി. 15 ഓവറില്‍ സാജിദ് 55 റണ്‍സ് വഴങ്ങിയപ്പോള്‍ നോന്‍ 52 റണ്‍സാണ് വിട്ടുനല്‍കിയത്.
സാക്ക് ക്രോളി (29), ബെന്‍ ഡക്കറ്റ് (52), ഒല്ലി പോപ്പ് (3), ജോ റൂട്ട് (5), ഹാരി ബ്രൂക്ക് (5) എന്നിവരാണ് പുറത്തായത്. ബെന്‍ സ്റ്റോക്‌സ് (6) ജാമി സ്മിത്ത് (5) എന്നിവര്‍ ക്രീസിലുണ്ട്.
പാകിസ്ഥാന്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ തുടക്കത്തില്‍ പൊരുതിയിരുന്നു. ഡക്കറ്റ് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 84 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമാണ് ഡക്കറ്റ് 52 റണ്‍സെടുത്തത്.
ഈ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ നേടണമെങ്കില്‍ ബെന്‍ സ്റ്റോക്‌സും ജാമി സ്മിത്തും ചേര്‍ന്ന് വലിയൊരു പാര്‍ട്ണര്‍ഷിപ്പ് കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിന് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.
നിലവില്‍ പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചു.