ഇന്ത്യക്ക് മുന്നില്‍ 359 റണ്‍സിന്റെ മരണ വിജയലക്ഷ്യം; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
പൂനെയില്‍ പുരോഗമിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ ആവേശകരമായ അന്ത്യത്തിലേക്ക്. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായിരിക്കെ രണ്ടാം ടെസ്റ്റില്‍ 359 റണ്‍സ് വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡ് മുന്നോട്ടുവെച്ചിരിക്കുന്നത്.
195ന് അഞ്ച് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ 255 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെയാണ ന്യൂസിലാന്‍ഡ് 358 റണ്‍സ് മുന്നിലെത്തിയത്.
ഇന്ന് വീണ അഞ്ച് വിക്കറ്റില്‍ മൂന്നും ജഡേജയാണ് സ്വന്താക്കിയത്. ടോം ബ്ലണ്ടല്‍ (41), ഗ്ലെന്‍ ഫിലിപ്സ് (48*) എന്നിവര്‍ ന്യൂസിലാന്‍ഡിനായി തിളങ്ങി. നേരത്തെ കിവീസ് ക്യാപ്റ്റന്‍ ടോം ലാതം (86) ന്യൂസിലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചിരുന്നു.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റുകളും രവിചന്ദ്രന്‍ അശ്വിന് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
വാഷിംഗ്ടണ്‍ സുന്ദര്‍ പന്ത് കൊണ്ട് മികവ് പുലര്‍ത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് നിരാശപ്പെടുത്തി. മിച്ചല്‍ സാന്റ്നര്‍ (ഏഴ് വിക്കറ്റ്) ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തു.