അവിശ്വസനീയ തിരിച്ചുവരവുമായി ഇന്ത്യ, സര്‍ഫറാസ് എന്ന പോരാളി, കിവീസ് തോല്‍വി ഭയക്കുന്നു
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ അതിശക്തമായ പോരാട്ടവീര്യം. സെഞ്ച്വറി നേടി സര്‍ഫറാസ് ഖാന്റേയും ഫിഫ്റ്റി നേടിയ റിഷഭ് പന്തിന്റേയും മികവില്‍ ഇന്ത്യ പൊരുതുകയാണ്. നിലവില്‍ മഴമൂലം നിര്‍ത്തി വെച്ചിരിക്കുന്ന മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 344 റണ്‍സ് എന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്കിനി ഏഴ് വിക്കറ്റ് അവശേഷിക്കെ 12 റണ്‍സ് കൂടി മതി.
154 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സും സഹിതം 125 റണ്‍സാണ്് സര്‍ഫറാസ് ഇതുവരെ നേടിയിട്ടുളളത്. സര്‍ഫറാസിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. റിഷഭ് പന്താകട്ടെ 56 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും അടക്കം 53 റണ്‍സും സ്വന്തമാക്കി കഴിഞ്ഞു.
. 114 റണ്‍സുമായി ക്രീസില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ഫറാസിനൊപ്പം 24 റണ്‍സുമായി റിഷഭ് പന്തുമുണ്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞു.
ഇന്ത്യയ്ക്ക് മൂന്നാം ദിനം വിരാട് കോഹ്ലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തില്‍ ന്യൂസിലന്‍ഡ് 402 റണ്‍സ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് വെറും 46 റണ്‍സിന് അവസാനിച്ചിരുന്നു.