മൂന്ന് വര്‍ഷത്തിന് ശേഷമെത്തിയ വാഷി കൊടുങ്കാറ്റില്‍ കിവീസ് പുറത്ത്, ഗംഭീറിന് കുതിരപ്പവന്‍
പൂനെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 259 റണ്‍സിന് പുറത്ത്. വാഷിംഗ്ടണ്‍ സുന്ദറിന്റെ മിന്നുന്ന പ്രകടനത്തില്‍ മികവിലാണ് ഇന്ത്യ കിവീസിനെ എറിഞ്ഞിട്ടത്. വിലപ്പെട്ട ഏഴ് വിക്കറ്റുകളാണ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ ടോം ലാതം (15), വില്‍ യങ് (18) എന്നിവരെ രവിചന്ദ്രന്‍ അശ്വിന്‍ പെട്ടെന്ന് പുറത്താക്കി.
എന്നാല്‍ ഡെവണ്‍ കോണ്‍വേയും (76) രചിന്‍ രവീന്ദ്രയും (65) ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. ഇതോടെ മൂന്നിന് 197 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു ന്യൂസിലന്‍ഡ്. ഈ ഘട്ടത്തിലാണ് സുന്ദര്‍ കളത്തിലിറങ്ങിയത്. രവീന്ദ്ര, ഡാരില്‍ മിച്ചല്‍ (18), ടോം ബ്ലണ്ടെല്‍ (31) എന്നിവരെ പുറത്താക്കി സുന്ദര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
തുടര്‍ന്ന് ഗ്ലെന്‍ ഫിലിപ്സ് (9), മിച്ചല്‍ സാന്റ്‌നര്‍ (33), ടിം സൗത്തി (5), അജാസ് പട്ടേല്‍ (4) എന്നിവരെയും പുറത്താക്കി സുന്ദര്‍ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. മ
മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ സുന്ദറിന്റെ പ്രകടനം ശ്രദ്ധേയമായി. ഈ മികച്ച പ്രകടനത്തിലൂടെ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സുന്ദറിന് കഴിഞ്ഞു.