Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റനായി കോഹ്ലി, ബുംറ ആശുപത്രിയില്‍

10:29 AM Jan 04, 2025 IST | Fahad Abdul Khader
UpdateAt: 10:29 AM Jan 04, 2025 IST
Advertisement

സിഡ്നിയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ടീമിന് കനത്ത തിരിച്ചടിയായി. രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ബുംറ പരിക്കിന്റെ പിടിയിലായത്.

Advertisement

സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കൊപ്പം സ്റ്റേഡിയം വിട്ട ബുംറ ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനായേക്കും. ബുംറയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അ്‌തെസമയം ബുംറയുടെ അഭാവത്തില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോഹ്ലി ഇന്ത്യയുടെ നായകനായി വീണ്ടും കളത്തിലിറങ്ങിയത് ആരാധകര്‍ക്ക് ആവേശമായി.

Advertisement

പരമ്പരയില്‍ ഇതുവരെ 32 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ ഇന്ത്യയുടെ പ്രധാന ആയുധമായിരുന്നു. ഓസ്‌ട്രേലിയയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് ബുംറയുടെ പേരിലാണ്. ഈ തിരിച്ചടിയില്‍ നിന്ന് ഇന്ത്യ എങ്ങനെ കരകയറുമെന്ന് കാത്തിരുന്ന് കാണാം.

മത്സര വിശേഷങ്ങള്‍:

ഓസ്‌ട്രേലിയ 181 റണ്‍സിന് പുറത്തായി
വെബ്സ്റ്റര്‍ (57) ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റും ജസ്പ്രിത് ബുംറ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

പ്രധാന വിക്കറ്റുകള്‍:

മര്‍നസ് ലബുഷെയ്ന്‍ (2) ബുംറ
സാം കോണ്‍സ്റ്റാസ് (23) സിറാജ്
ട്രാവിസ് ഹെഡ് (4) സിറാജ്
സ്റ്റീവ് സ്മിത്ത് (33) കൃഷ്ണ
അലക്സ് ക്യാരി (21) കൃഷ്ണ
പാറ്റ് കമ്മിന്‍സ് (10) റെഡ്ഡി
മിച്ചല്‍ സ്റ്റാര്‍ക്ക് (1) റെഡ്ഡി
ബ്യൂ വെബ്സ്റ്റര്‍ (57) കൃഷ്ണ
ഉസ്മാന്‍ ഖവാജ (2) ബുംറ

Advertisement
Next Article