ഷഹീന്‍ ഷാ അഫ്രീദിയുടെ കരിയര്‍ പ്രതിസന്ധിയില്‍, ടീമിലെടുക്കാന്‍ കൂട്ടാകാതെ പാകിസ്ഥാന്‍
പാകിസ്ഥാന്‍ സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രീദിയുടെ ടെസ്റ്റ് ഭാവി അനിശ്ചിതത്വത്തിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഷഹീന്‍ ഷാ അഫ്രീദിയെ ഒഴിവാക്കിയതോടെയാണ് ഇത്തരമൊരു ചര്‍ച്ചകള്‍ളിലേക്ക് വിരല്‍ചൂണ്ടുന്നത്.
2024 ന്റെ തുടക്കം മുതല്‍, പാകിസ്ഥാന്‍ കളിച്ച പന്ത്രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ എട്ടില്‍ നിന്നും ഷഹീന്‍ പുറത്തായിരുന്നു. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഷഹീനെ സജ്ജമാക്കുക എന്നതായിരുന്നു സെലക്ടര്‍മാരുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നടക്കുമ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഷഹീന് പിസിബി എന്‍ഒസി നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ നിന്നും ഷഹീന്‍ പുറത്തായിരുന്നു. ബംഗ്ലാദേശിനെതിരെയും ഓസ്ട്രേലിയയിലെ സിഡ്നിയിലും നടന്ന ടെസ്റ്റുകളിലും അദ്ദേഹം കളിച്ചില്ല. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20, ഏകദിന പരമ്പരകളില്‍ ഷഹീന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമില്‍ ഷഹീനൊപ്പം നസീം ഷാ, മിര്‍ ഹംസ, മുഹമ്മദ് അബ്ബാസ്, ആമിര്‍ ജമാല്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം ഉറപ്പാക്കാന്‍ ഷഹീനെയും നസീമിനെയും സംരക്ഷിക്കുക എന്നതാണ് സെലക്ടര്‍മാരുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ഒരിക്കലും ടെസ്റ്റ് പരമ്പര ജയിക്കാത്ത പാകിസ്ഥാന് ഷഹീന്റെ സാന്നിധ്യം ഗുണം ചെയ്യുമായിരുന്നു എന്ന വാദവും ശക്തമാണ്. പേസ് സൗഹൃദ പിച്ചുകളില്‍ ഷഹീന്‍ ടീമിന് വലിയ സംഭാവന നല്‍കുമായിരുന്നു എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഷഹീന്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ തയ്യാറാണെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഷഹീന്‍ വ്യക്തമാക്കി.
ഷഹീന്റെ ടെസ്റ്റ് ഭാവി എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമല്ല. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവി തലമുറയെ പ്രതിനിധീകരിക്കുന്ന ഈ യുവ താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.